ചെല്ലാനത്ത് പ്രത്യേക കരുതൽ ഉറപ്പാക്കണം: മുഖ്യമന്ത്രി

എറണാകുളം : കോവിഡ് വിപണത്തോടൊപ്പം കടലേറ്റവും ശക്തമായ ചെല്ലാനം മേഖലയിൽ പ്രത്യേക കരുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത സംസ്ഥാന കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി കളക്ടർക്ക് നിർദേശം നൽകിയത്. കടലേറ്റം രൂക്ഷമായ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് അരിയും ഭക്ഷ്യ സാധനങ്ങളും എത്തിച്ചു നൽകണം. ഭക്ഷണം പാകം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ട അവസ്ഥ ഉണ്ടായാൽ പോലീസും ആരോഗ്യ വകുപ്പും ആവശ്യമായ മുന്കരുതലുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു .

FOLLOW US: pathram online

pathram desk 2:
Related Post
Leave a Comment