പാലക്കാട് ജില്ലയിൽ ഇന്ന് 46 പേർക്ക് കോവിഡ്

പാലക്കാട് : ജില്ലയിൽ പട്ടാമ്പിയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 36 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 10 പേരും ഉൾപ്പെടെ ഇന്ന്(ജൂലൈ 21) 46 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
തമിഴ്നാട്ടിൽ നിന്ന് വന്ന ഷൊർണൂർ സ്വദേശിയായ ഒരു വയസ്സുകാരന് ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയിൽ 34 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*തമിഴ്നാട്-3*
അഗളി സ്വദേശി (27 പുരുഷൻ)

ഷൊർണൂർ സ്വദേശികൾ (31 പുരുഷൻ, 1 ആൺകുട്ടി)

*കർണാടക-2*
പൂക്കോട്ടുകാവ് സ്വദേശി (62 പുരുഷൻ)

കരിമ്പ സ്വദേശി (23 പുരുഷൻ)

*സൗദി-2*
ലക്കിടി പേരൂർ സ്വദേശി (58 പുരുഷൻ)

ഒറ്റപ്പാലം വരോട് സ്വദേശി (39 പുരുഷൻ)

*യുഎഇ-3*
ലക്കിടി പേരൂർ സ്വദേശി (47 പുരുഷൻ)

അനങ്ങനടി സ്വദേശി (33 പുരുഷൻ)

തൃക്കടീരി സ്വദേശി (23 പുരുഷൻ)

*പട്ടാമ്പിയിൽ ആൻറിജൻ ടെസ്റ്റ് പരിശോധനാ ഫലത്തിലൂടെ 36 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു*

ഇന്നലെ (ജൂലൈ 20) പട്ടാമ്പിയിൽ നടത്തിയ റാപ്പിഡ് ആൻറിജൻ ടെസ്റ്റിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.565 പേരിൽ നടത്തിയ പരിശോധനയിലാണ് 36 പേർക്ക് രോഗം കണ്ടെത്തിയത്.

*രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*

പട്ടാമ്പി സ്വദേശികളായ 21 പേർ

കുലുക്കല്ലൂർ സ്വദേശികളായ അഞ്ച് പേർ

ഓങ്ങല്ലൂർ സ്വദേശികളായ നാല് പേർ

തിരുമിറ്റക്കോട്, മുതുതല, പട്ടിത്തറ, ഷോർണൂർ, വല്ലപ്പുഴ, വിളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 307 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാൾ കണ്ണൂരിലും ചികിത്സയിൽ ഉണ്ട്.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്*

pathram desk 1:
Related Post
Leave a Comment