ഐഎഎസ് കേഡറിനു തുല്യം ഐടി ഫെലോ, അരുണ്‍ ബാലചന്ദ്രന്‍ അവകാശപ്പെടുന്ന വിഡിയോ പുറത്ത്

തിരുവനന്തപുരം: ഐഎഎസ് കേഡറിനു സമാനമായി സര്‍ക്കാര്‍ രൂപീകരിച്ച മാനേജ്‌മെന്റ് കേഡറിലെ ആദ്യ മൂന്നു പേരിലൊരാളാണു താനെന്നു മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ അവകാശപ്പെടുന്ന വിഡിയോ പുറത്ത്.

ഒരു വര്‍ഷം മുന്‍പുള്ള ടെഡ്എക്‌സ് പ്രഭാഷണ പരമ്പരയിലാണ് സര്‍ക്കാര്‍ പോലും ഇതുവരെ പറയാത്ത കാര്യം അരുണ്‍ വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടാണു താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അരുണ്‍ പറയുന്നു.

അരുണ്‍ ഉള്‍പ്പെടെയുള്ള ഫെലോസ് പ്രവര്‍ത്തിച്ചിരുന്നത് ടെക്‌നോപാര്‍ക് കേന്ദ്രമായാണ്. ഐടി ഉന്നതാധികാര സമിതിയെ സഹായിക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനം ഐഎഎസിനു സമാനമാണെന്ന വിധം അരുണ്‍ വിവരിച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് ആക്ഷേപമുണ്ട്.

FOLLOW US: pathram online

pathram:
Related Post
Leave a Comment