കോട്ടയം ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 31, 33 വാര്‍ഡുകളും, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡും, കോട്ടയം മുനിസിപ്പാലിറ്റിയിലെ നാല്‍പത്തിയാറാം വാര്‍ഡുമാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 19 ആയി.
അതേസമയം, കോട്ടയം ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ െ്രെഡവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പേരൂര്‍ റോഡിലെ പച്ചക്കറി മാര്‍ക്കറ്റിലെ െ്രെഡവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് സ്ഥിരീകരണം. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കയറ്റിക്കൊണ്ടു പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. 28 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കിയിരുന്നു.
അതിനിടെ പാലാ നഗരസഭയിലെ കൗണ്‍സിലര്‍മാരുടെയും ജീവനക്കാരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു പരിശോധന. 64 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതോടെ നഗരസഭ ഓഫീസ് പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തനം പൂര്‍ണതോതിലാക്കി..
follow us: PATHRAM ONINE
Leave a Comment