ന്യൂഡല്‍ഹി: മറ്റു രോഗങ്ങള്‍ ഉള്ള കോവിഡ് ബാധിതര്‍ക്ക് ആന്റി വൈറല്‍ മരുന്നായ ഫാബിഫ്‌ലൂ (ഫാവിപിരാവിര്‍) ഫലപ്രദമാണെന്ന അവകാശവാദത്തില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിനോട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) വിശദീകരണം തേടി. മരുന്നിന്റെ വില നിശ്ചയിച്ചതിനെക്കുറിച്ചും കമ്പനി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ മരുന്ന് ഉപയോഗിക്കാന്‍ ഡിസിജിഐ ജൂണില്‍ അനുമതി കൊടുത്തിരുന്നു. ഇതിനു ശേഷം ഒരു ഗുളികയ്ക്ക് 103 രൂപ എന്ന നിരക്കിലാണ് കമ്പനി ഫാബിഫ്‌ലൂ പുറത്തിറക്കിയത്.
കമ്പനി പറയുന്നത് അനുസരിച്ച് 14 ദിവസത്തേക്ക് രോഗി ഈ ഗുളിക കഴിക്കണം. ആദ്യദിവസം 18 ഗുളിക, പിന്നീടുള്ള ദിവസങ്ങളില്‍ പ്രതിദിനം 8 ഗുളിക വീതം രോഗി കഴിക്കണമെന്നാണു കമ്പനി പറയുന്നത്. ഇതു പ്രകാരം 122 ഗുളികകള്‍ രോഗി കഴിക്കേണ്ടിവരും. ഇതിനായി മാത്രം ഏകദേശം 12,500 രൂപ വേണ്ടിവരും. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയല്ല ഇതെന്ന് ഒരു എംപി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡിസിജിഐ കമ്പനിയോടു വിശദീകരണം തേടിയിരിക്കുന്നത്. ഗുളികയുടെ വില 75 രൂപ ആക്കി കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചതായും സൂചനയുണ്ട്.
ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം തുടങ്ങി മറ്റു രോഗങ്ങളുള്ള കോവിഡ് ബാധിതര്‍ക്ക് മരുന്നു ഫലപ്രദമാണെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ചല്ല ക്ലിനിക്കല്‍ ട്രയല്‍ നടന്നതെന്നും ഡിസിജിഐ പറയുന്നു. ഈ രണ്ടു വിഷയങ്ങളിലും അടുത്തുതന്നെ വിശദീകരണം നല്‍കാനാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
FOLLOW US: pathram online
Leave a Comment