സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം വിമാന കമ്പനി ജീവനക്കാരിലേക്കും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം വിമാന കമ്പനി ജീവനക്കാരിലേക്കും. സ്വര്‍ണം കടത്താന്‍ വിമാനത്തിലെ ജീവനക്കാര്‍ സ്വര്‍ണം കടത്താന്‍ സഹായിച്ചുവെന്നാണ് സൂചന. വിമാനകമ്പനി ജീവനക്കാരെ ചോദ്യം ചെയ്യും. തിരുവനന്തപുരം വിമാനത്താവളം മാനേജരുടെ മൊഴിയായിരിക്കും ആദ്യമെടുക്കുക.

അതേസമയം, സ്വര്‍ണം കടത്തുന്നതിനുവേണ്ടി കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് ഹാജരാക്കിയത് വ്യാജ കത്താണെന്നും സംശയം ശക്തമായി. അറ്റാഷെയുടെ പേരിലാണ് കത്ത് നല്‍കിയിരിക്കുന്നത്. ഇതില്‍ കോണ്‍സുലേറ്റിന്റെ മുദ്രയോ ഒപ്പൊ ഇല്ല. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ ബാഗ് അയക്കാന്‍ കഴിഞ്ഞുവെന്നതാണ് വിമാനത്താവളത്തിലെ ജീവനക്കാരിലേക്കും സംശയം നീളാന്‍ ഇയാക്കുന്നത്. സ്വര്‍ണക്കടത്ത് റാക്കറ്റിന് വിമാനത്താവള ജീവനക്കാരുടെ സഹായം കിട്ടിയെന്നാണ് സംശയം.

FOLLOW US: pathram online

pathram:
Leave a Comment