നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും

തിരുവനന്തപുരം: യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ എന്‍ഐഎ ചോദ്യംചെയ്തു. നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നതായി തെളിഞ്ഞു. സരിത്തിനൊപ്പമായിരുന്നു കോണ്‍സുലേറ്റ് വാഹനത്തില്‍ പോയത്. ബാഗില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞതു മാധ്യമങ്ങളിലൂടെയെന്നാണു ജയഘോഷിന്റെ മൊഴി.

ആത്മഹത്യയ്ക്കു ശ്രമിച്ച ജയഘോഷ് ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുകയാണ്. ആശുപത്രിയില്‍ എത്തിയാണു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടത്. മാനസികാഘാതം തുടരുന്നതിനാല്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു മടങ്ങി. വീണ്ടും ചോദ്യം ചെയ്യും. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ജയഘോഷിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമെന്നും ആത്മഹത്യ നാടകമാണോയെന്നുമാണു കസ്റ്റംസിന്റെ സംശയം

FOLLOW US: pathram online

pathram:
Related Post
Leave a Comment