തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 55 വയസായിരുന്നു. കുഴഞ്ഞുവീണായിരുന്നു മരണം.
ഇദ്ദേഹം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്കരോഗത്തിനുള്ള ചികിത്സക്കിടെ രണ്ട് ദിവസം മുന്‍പ് ഡയാലിലിസ് നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 43 ആയി. കണ്ണൂര്‍ ജില്ലയില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയില്‍ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) എന്നിവരും നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു
Leave a Comment