മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 9518 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,10,455 ആയി. 258 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടു ചെയ്തതോടെ സംസ്ഥാനത്തെ ആകെമരണം 11,854 ആയി. 3906 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,69,569 ആയി. ധാരാവിയില്‍ ഇന്ന് 36 പേര്‍ക്ക് രോഗബാധ കണ്ടെത്തി.
കോവിഡ് വ്യാപനത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഇന്ന് 4979 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ 1,70,693 ആയി. 78 മരണങ്ങള്‍ഇന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ആകെ മരണം 2481 ആയി. 50,294 ആണ് ആക്ടീവ് കേസുകള്‍.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട് കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി. തമിഴ്‌നാട്, ബിഹാര്‍, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ഒന്‍പതുപേര്‍ കേരളത്തില്‍നിന്ന് റോഡുമാര്‍ഗം എത്തിയവരാണ്. വിദേശത്തുനിന്ന് വിമാനമാര്‍ഗം എത്തിയ 17 പേര്‍ക്കും, മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ നാലുപേര്‍ക്കും റോഡുമാര്‍ഗം എത്തിയ 56 പേര്‍ക്കും ഇന്ന് രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
കര്‍ണാടകയില്‍ ഇന്ന് 4120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2156 കേസുകള്‍ ബെംഗളൂരുവിലാണ്. 91 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടു ചെയ്തതോടെ കര്‍ണാടകയിലെ ആകെ മരണം 1331 ആയി.
Leave a Comment