പത്തനംതിട്ടജില്ലയില്‍ ഇന്ന് 28 പേര്‍ക്ക് കോവിഡ്, 14 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം

പത്തനംതിട്ട:ജില്ലയില്‍ ഇന്ന് (18) 28 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് ട്രൂനാറ്റ് പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് (18) രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 14 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍
1) ദുബായില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശിയായ 43 വയസുകാരന്‍.
2) ദുബായില്‍ നിന്നും എത്തിയ കീക്കൊഴൂര്‍ സ്വദേശിയായ 38 വയസുകാരന്‍.
3) ദുബായില്‍ നിന്നും എത്തിയ പത്തനംതിട്ട, അഴൂര്‍ സ്വദേശിയായ 26 വയസുകാരന്‍.
4) കുവൈറ്റില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 52 വയസുകാരന്‍.
5) ഖത്തറില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിയായ 32 വയസുകാരന്‍.
6) സൗദിയില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിയായ 30 വയസുകാരന്‍.
7) സൗദിയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിയായ 27 വയസുകാരന്‍.
8) സൗദിയില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിയായ 28 വയസുകാരന്‍.
9) സൗദിയില്‍ നിന്നും എത്തിയ പുതുശേരിമല സ്വദേശിയായ 38 വയസുകാരന്‍.
10) യു.എ.ഇ.യില്‍ നിന്നും എത്തിയ പാലയ്ക്കാതകിടി സ്വദേശിനിയായ 65 വയസുകാരി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
11) ബീഹാറില്‍ നിന്നും എത്തിയ വളളംകുളം സ്വദേശിയായ 37 വയസുകാരന്‍.
12) ചണ്ഡിഗഡില്‍ നിന്നും എത്തിയ മുളളനിക്കാട് സ്വദേശിയായ 43 വയസുകാരന്‍.
13) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കടമ്പനാട് സൗത്ത് സ്വദേശിയായ 37 വയസുകാരന്‍.
14) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശിയായ 29 വയസുകാരന്‍.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
15) കടമ്മനിട്ട സ്വദേശിയായ 24 വയസുകാരന്‍. ഏറ്റുമാനൂരില്‍ ഉളള സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യന്നു. നേരത്തേ രോഗം ബാധിച്ച വ്യക്തിയുടെ സഹോദരനാണ്.
16) കുലശേഖരിപതി സ്വദേശിനി 34 വയസുകാരിയായ വീട്ടമ്മ. കുമ്പഴ ക്ലസ്റ്ററിലുളള മുമ്പ് രോഗം ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉളളയാളാണ്.
17) പന്തളം സ്വദേശിനിയായ 59 വയസുകാരി. പന്തളത്ത് നേരത്തെ രോഗം ബാധിച്ച വ്യക്തിയുടെ കുടുംബാംഗമാണ്.
18) പന്തളം സ്വദേശിയായ നാലു വയസുകാരന്‍. പന്തളത്ത് നേരത്തെ രോഗം ബാധിച്ച വ്യക്തിയുടെ കുടുംബാംഗമാണ്.
19) പന്തളം സ്വദേശിനിയായ 31 വയസുകാരി. പന്തളത്ത് നേരത്തെ രോഗം ബാധിച്ച വ്യക്തിയുടെ കുടുംബാംഗമാണ്.
20) വെട്ടൂര്‍ സ്വദേശിയായ 27 വയസുകാരന്‍. പത്തനംതിട്ടയിലുളള കാര്‍ സര്‍വീസ് സെന്ററില്‍ ജോലി ചെയ്യുന്നു. നേരത്തെ രോഗം ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
21) കാട്ടൂര്‍ സ്വദേശി മത്സ്യ വ്യാപരിയായ 39 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററിലുളള മുമ്പ് രോഗം ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉളളയാളാണ്.
22) കുമ്പഴ സ്വദേശിനി 37 വയസുകാരിയായ വീട്ടമ്മ. കുമ്പഴ ക്ലസ്റ്ററിലുളള മുമ്പ് രോഗം ബാധിച്ച വ്യക്തിയുടെ ഭാര്യ ആണ്.
23) കടമ്മനിട്ട സ്വദേശിനിയായ 38 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ പോസിറ്റീവായ രോഗിയുടെ ഭാര്യ.
24) അടൂര്‍, ആനന്ദപ്പളളി സ്വദേശിനി ആരോഗ്യപ്രവര്‍ത്തകയായ 33 വയസുകാരി. അടൂരില്‍ രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
25) നാരങ്ങാനം സ്വദേശി മൊബൈല്‍ ഷോപ്പ് ഉടമയായ 36 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററിലുളള മുമ്പ് രോഗം ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉളളയാളാണ്.
26) കോന്നി സ്വദേശിയായ 60 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററിലുളള രോഗിയുടെ ബന്ധുവാണ്.
27) പത്തനംതിട്ട സ്വദേശിനിയായ 42 വയസുകാരി. പത്തനംതിട്ട പിഎസ്‌സി ഓഫീസിലെ ജീവനക്കാരിയാണ്. കുമ്പഴ ക്ലസ്റ്ററിലുളള മുമ്പ് രോഗം ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉളളയാളാണ്.
28) അടൂര്‍ സ്വദേശിനിയായ 36 വയസുളള ഗര്‍ഭിണിക്ക് ട്രൂനാറ്റ് പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു. അടൂരില്‍ രോഗബാധിതയായ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

ജില്ലയില്‍ ഇതുവരെ ആകെ 803 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 220 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് (18) ആരും രോഗമുക്തരായിട്ടില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 358 ആണ്. പത്തനംതിട്ട ജില്ലക്കാരായ 444 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 434 പേര്‍ ജില്ലയിലും, 10 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 164 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 109 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 90 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 38 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 34 പേരും, ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 13 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 451 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് (18) പുതിയതായി 41 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 2254 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1366 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1987 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് (18) തിരിച്ചെത്തിയ 104 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (18) എത്തിയ 153 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5607 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് (18) 582 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ നിന്നും 21113 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.

ജില്ലയില്‍ ഇന്ന് (18) 377 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു(18) വരെ അയച്ച സാമ്പിളുകളില്‍ 17933 എണ്ണം നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1735 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 124 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 112 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്(18) 1237 കോളുകള്‍ നടത്തുകയും, 19 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ക്രമനമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍:
1) കുന്നന്താനം അഞ്ച്, എട്ട്. 2) അരുവാപ്പുലം നാല്, 12. 3) വടശേരിക്കര ഒന്ന്. 4) നിരണം 13. 5) പള്ളിക്കല്‍ മൂന്ന്. 6) റാന്നി പഴവങ്ങാടി 12, 13,14.

pathram desk 1:
Related Post
Leave a Comment