കോവിഡ് പരിശോധന ഫലം 20 മിനിട്ടുകള്‍ക്കുള്ളില്‍ അറിയാം

സിഡ്‌നി : ഇരുപത് മിനിറ്റിനുള്ളില്‍ കോവിഡ് വൈറസ് ബാധ കണ്ടെത്താന്‍ സഹായിക്കുന്ന പരിശോധന സംവിധാനം കണ്ടെത്തി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. നിലവില്‍ രോഗമുണ്ടോ എന്നും മുമ്പ് രോഗമുണ്ടായിരുന്നോ എന്നും ഈ പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്ന് മൊനാഷ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെടുന്നു. ലോകത്തിലാദ്യമായിട്ടാണ് ഈ നീക്കമെന്നും അവര്‍ അവകാശപ്പെടുന്നതായി എന്‍ഡിടിവി വാര്‍ത്തയില്‍ പറയുന്നു.

ബയോപ്രിയയും മൊനാഷ് സര്‍വകലാശാലയിലെ കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗവും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. കണ്‍വര്‍ജന്റ് ബയോ നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ എആര്‍സി സെന്റര്‍ ഫോര്‍ എക്‌സലന്‍സില്‍ നിന്നുള്ള ഗവേഷകരും പഠന സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രക്ത സാംപിളുകളില്‍ നിന്ന് 25 മൈക്രോലിറ്റര്‍ പ്ലാസ്!മ എടുത്ത് ചുവന്ന രക്താണുക്കളെ സംയോജിപ്പിച്ചാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതെന്ന് ഇവര്‍ പറയുന്നു.

നിലവില്‍ സ്വാബ് പരിശോധനയിലൂടെയാണ് രക്തത്തിലെ വൈറസ് സാന്നിധ്യം കണ്ടെത്തുന്നത്. ഈ പരിശോധനയിലൂടെ ഓരോ മണിക്കൂറിലും നൂറ് കണക്കിന് സാംപിളുകള്‍ പരിശോധന വിധേയമാക്കാനും സാധിക്കുമെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഓസ്‌ട്രേലിയയില്‍ 11000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 116 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

follow us pathramonline

pathram:
Leave a Comment