കോവിഡ് പ്രതിരോധിക്കാന്‍ വെളിച്ചെണ്ണയും പുതിയ പഠനം

കോവിഡ് പ്രതിരോധിക്കാന്‍ വെളിച്ചെണ്ണയും പുതിയ പഠനം. ലോകം മുഴുവനും കോവിഡിന്റെ പിടിയിലാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങള്‍ കഴിയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മെഡിക്കല്‍ ജേണല്‍ ആയ ജേണല്‍ ഓഫ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സിന്റെ ജൂലൈ പതിപ്പിലെ ഒരു ലേഖനാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ വെളിച്ചെണ്ണയ്ക്ക് ഉളള പങ്ക് എന്ന വിഷയത്തിലാണ് ലേഖനം എഴുതിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഇന്ത്യന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിന്റെ ഡീന്‍ കൂടിയായ ശശാങ്ക് ജോഷി ജേണല്‍ ഓഫ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സിലെ പ്രമുഖ ലേഖകരില്‍ ഒരാളാണ്. ഇദ്ദേഹം പറയുന്നത്. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് രോഗാണുക്കളെ നശിപ്പിക്കാന്‍ കഴിവുളളതാണെന്നാണ്. രോഗഹേതുവായ സൂക്ഷ്മാണുക്കള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ വെളിച്ചെണ്ണയ്ക്ക് കഴിവുണ്ടെന്നാണ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

കോവിഡിന്റെ പശ്ചാത്തലമല്ല, വെളിച്ചെണ്ണയുടെ ഗുണഫലങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാന്‍ കാരണമെന്ന് ഡോ ശശാങ്ക് ജോഷി പറയുന്നു. കഴിഞ്ഞ നാലായിരം വര്‍ഷമായി വെളിച്ചെണ്ണയെ ഒരു ആയുര്‍വ്വേദ മരുന്നായാണ് കാണുന്നത്. ഇന്ത്യക്കാര്‍ കൂടുതലായി പൂരിത കൊഴുപ്പ് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നവരാണ്. നെയ്യ് ഇതിന് ഒരു ഉദാഹരണമാണ്. ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിന് ആവശ്യമായ കൊഴുപ്പ് വെളിച്ചെണ്ണ അടക്കമുളളവയില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

ലോറിക് ആസിഡാണ് വെളിച്ചെണ്ണയ്ക്ക് കൊഴുപ്പ് പ്രദാനം ചെയ്യുന്നത്. ഇത് ശരീരത്തില്‍ വെളിച്ചെണ്ണ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്ന മോണോലൗറിന്‍ ബാ്ക്ടീരിയ, വൈറസ് പോലുളള രോഗാണുക്കളെ നശിപ്പിക്കുന്നതിന് കഴിവുളളതാണെന്നും ലേഖനത്തില്‍ പറയുന്നു. വെളിച്ചെണ്ണ ധാരാളമായി ഉപയോഗിക്കുന്ന മലയാളികള്‍ കോവിഡിനെതിരെ മികച്ച പോരാട്ടം കാഴ്ചവെയ്ക്കുന്നതാണ് ഇതിന് പ്രേരണയായതെന്നും ശശാങ്ക് ജോഷി വ്യക്തമാക്കി. എന്നാല്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ വെളിച്ചെണ്ണ ഫലപ്രദമാണെന്നതിന് ഒരു തെളിവുമില്ലെന്നാണ് മറ്റ് ചില ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്‌.

follow us pathramonline

pathram:
Leave a Comment