ദാഹിച്ചു വലഞ്ഞു; അണ്ണാന്‍ വഴിയിലൂടെ നടന്നു പോയ ആലോട് വെള്ളം ചോദിച്ചുവാങ്ങി കുടിക്കുന്ന ദൃശ്യം വൈറലാകുന്നു

ദാഹിച്ചു വലഞ്ഞ അണ്ണാന്‍ വഴിയിലൂടെ നടന്നു പോയ മനുഷ്യനോട് വെള്ളം ചോദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ ‘വൈറല്‍’ ആകുന്നു. അണ്ണാന്റെ ചെയ്തികള്‍ കണ്ട് വെള്ളമാണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കിയ ആള്‍ കയ്യിലുണ്ടായിരുന്ന കുപ്പിയിലുള്ള വെള്ളം പകര്‍ന്നു നല്‍കി.

പിന്‍കാലുകളില്‍ നിവര്‍ന്ന് നിന്ന് മുന്‍കാലുകള്‍ ഉയര്‍ത്തിയായിരുന്നു അണ്ണാന്‍ വെള്ളക്കുപ്പിയുമായി നീങ്ങുന്ന ആളോട് വെള്ളം ചോദിച്ചത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. നിരവധിയാളുകള്‍ അണ്ണാനു വെള്ളം കൊടുത്ത ആളെ അഭിനന്ദിച്ച് രംഗത്തെത്തി

pathram:
Related Post
Leave a Comment