ഡിജിപി ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങള്‍

തിരുവനന്തപുരം: ഡിജിപി ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങള്‍. ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ പ്രതിഫലം ഒന്നര ലക്ഷം രൂപ, സംസ്ഥാന പോലീസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നതാണ് ഈ വസ്തുത. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന്റെ കൈവശം ഉള്ള വിവരങ്ങള്‍ ഡിജിപി ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. ഇതിലാണ് നിര്‍ണായക വിവരങ്ങളുള്ളത്.

റിപ്പോര്‍ട്ട് അനുസിച്ച് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയത് 2018 ലാണ്. കഴിഞ്ഞ നാല് വര്‍ഷമായി പോലീസും എക്‌സൈസും പിടികൂടിയ സ്വര്‍ണം, കാരിയര്‍മാരുടെ റിക്രൂട്ട്‌മെന്റ് തീവ്രനിലപാടുള്ള കക്ഷികളുടെ പങ്കാളിത്തം എന്നീ വിവരങ്ങളെല്ലാം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഉണ്ട്.

ഇന്നലെ വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള െ്രെകം ബ്രാഞ്ച് ഓഫീസില്‍ എന്‍ഐഎ ഡിവൈഎസ്പി വിജയകുമാറും സംഘവുമെത്തി െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട െ്രെകംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലേക്ക് പ്രസക്തമായ വിവരങ്ങള്‍ ദേശീയ അന്വേഷണ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിന് നല്‍കി. തുടരന്വേഷണത്തിനു ഇരുകൂട്ടര്‍ക്കും ആവശ്യമായ വിവരങ്ങള്‍ കൈമാറുമെന്നും ധാരണയായി.

follow us pathramonline

pathram:
Related Post
Leave a Comment