കാണാതായ യുഎഇ കോണ്‍സലിന്റെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി, കൈഞരമ്പ് മുറിച്ച നിലയില്‍

തിരുവനന്തപുരം:തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിനെ കൈ മുറിച്ച നിലയില്‍ വീടുനു സമീപത്തെ പറമ്പില്‍നിന്നു കണ്ടെത്തി. ബൈക്കില്‍ പോയ നാട്ടുകാരനാണ് റോഡരികില്‍നിന്നു ജയഘോഷിനെ കണ്ടെത്തിയത്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും തനിക്കു സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി ജയഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.

റോഡരികില്‍ ആരോ മറിഞ്ഞു വീണതു കണ്ടതായും തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആളെ കണ്ടെത്തിയതെന്നും നാട്ടുകാരനായ ബെന്നി മാധ്യമങ്ങളോട് പറഞ്ഞു. ബന്നി പറഞ്ഞതനുസരിച്ചാണ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയത്. ബോധമുണ്ടായിരുന്നതായും പൊട്ടിക്കരഞ്ഞതായും നാട്ടുകാര്‍ പറഞ്ഞു. കയ്യില്‍ ചെറിയ മുറിവുണ്ട്. വീടിനു അടുത്ത് കാടുള്ള സ്ഥലത്തുനിന്നാണ് ജയശങ്കറിനെ കണ്ടെത്തിയത്. ഇന്നലെ ഈ ഭാഗത്ത് തിരച്ചില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നു കരുതുന്നു.

ഇന്നലെ രാത്രി മുതല്‍ കാണാനില്ലെന്ന് ഭാര്യ തുമ്പ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നയതന്ത്രപാര്‍സല്‍ മറയാക്കി സ്വര്‍ണം കടത്തിയ ദിവസം പ്രതി സ്വപ്ന ഒട്ടേറെതവണ ജയഘോഷിനെ വിളിച്ചിരുന്നു. സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ ഇതിന്റെ തെളിവുമുണ്ട്.

ഭാര്യയും മക്കളുമൊത്ത് ഇന്നലെ കുടുംബവീട്ടിലെത്തിയിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്നും ചിലര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതായും ജയഘോഷ് പറഞ്ഞിരുന്നതായി ബന്ധു പറഞ്ഞിരുന്നു. ഒരു ഫോണ്‍കോള്‍ വന്നയുടന്‍ ജയഘോഷ് പുറത്തിറങ്ങിയെന്നും പിന്നീട് കാണാതായെന്നും സഹോദരീ ഭര്‍ത്താവ് പറഞ്ഞത്. ബൈക്കിലെത്തിയ ചിലര്‍ നാലു ദിവസം മുന്‍പ് ഭീഷണിപ്പെടുത്തി. ബൈക്ക് വിലങ്ങനെ നിര്‍ത്തി നീ എത്രനാള്‍ വീട്ടിലിരിക്കും, നീ വെളിയിലിറങ്ങ്, കാണിച്ചു തരാമെന്നും രണ്ടു പേര്‍ ഭീഷണിപ്പെടുത്തി. ബൈക്കിന്റെ നമ്പര്‍ പ്‌ളേറ്റ് മടക്കി വച്ച നിലയിലായിരുന്നെന്നും വി.എസ്. അജിത് കുമാര്‍ പറഞ്ഞു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു ജയഘോഷ് പറഞ്ഞെന്നും സഹോദരന്‍ പറഞ്ഞു.

follow us pathramonline

pathram:
Related Post
Leave a Comment