കോവിഡ് രോഗവ്യാപനം; അടിയന്തരമായി ആവശ്യമുള്ള വസ്തുക്കള്‍ ആവശ്യപ്പെട്ട് എറണാകുളം കളക്ടര്‍

കൊച്ചി: കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആവശ്യവസ്തുകള്‍ ആവശ്യപ്പെട്ട് എറണാകുളം കളക്ടര്‍.

കളക്ടറുടെ ഫേയ്‌സ്ബുക്ക് കുറിപ്പ് തെഴെ

സുഹൃത്തുക്കളേ,

കോവിഡ് രോഗവ്യാപനം ഒരു പ്രത്യേകഘട്ടത്തിലാണെന്ന് നിങ്ങള്‍ക്കേവര്‍ക്കും അറിയാമല്ലോ. ചികിത്സയ്ക്കായി പഞ്ചായത്ത്, നഗരസഭാ തലത്തില്‍ തന്നെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കേണ്ട സമയമായിരിക്കുന്നു. പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡ് തലത്തിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

50 മുതല്‍ 100 വരെ കോവിഡ് പൊസിറ്റീവ് വ്യക്തികളെ പ്രവേശിപ്പിക്കാവുന്നതായിരിക്കും ഓരോ കേന്ദ്രവും . ഇത്തരത്തില്‍ പതിനായിരത്തിനും പന്ത്രണ്ടായിരത്തിനുമിടയില്‍ രോഗികള്‍ക്കുള്ള സൗകര്യങ്ങള്‍ കണ്ടേത്തേണ്ടതുണ്ട്. മടക്കാവുന്ന കട്ടില്‍ മുതല്‍ ആംബുലന്‍സ് വരെ നീളുന്നതാണ് ആവശ്യമുള്ള കാര്യങ്ങളുടെ പട്ടിക.

പ്രളയകാലത്ത് സഹോദരസ്‌നേഹത്തോടെ ഒത്തൊരുമിച്ചിറങ്ങി പ്രതിസന്ധി അതിജീവിച്ചതിന്റെ ഉജ്വലമായ യാഥാര്‍ത്ഥ്യം നമുക്ക് മുന്നിലുണ്ട്. ഇതാ വീണ്ടും അത്തരമൊരു ഘട്ടമെത്തിയിരിക്കുന്നു. നിങ്ങളേവരുടെയും സഹകരണം ഞാന്‍ തേടുകയാണ്.

തദ്ദേശ സ്ഥാപനങ്ങളില്‍ ചികിത്സാ കേന്ദ്രങ്ങളാക്കുന്നതിന് തിരഞ്ഞെടുക്കുന്ന ഹാളുകളിലും സ്ഥാപനങ്ങളിലും ആവശ്യമായ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും സംഭാവനയായി ലഭ്യമാക്കുന്നതിനാണ് സഹകരണം അഭ്യര്‍ത്ഥിക്കുന്നത്.

സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സാധനസാമഗ്രികള്‍ കളക്ടറേറ്റിന് സമീപം തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളിലെ ജില്ലാതല സംഭരണകേന്ദ്രത്തിലോ താലൂക്ക് ആസ്ഥാനങ്ങളോട് ചേര്‍ന്ന് ഉടനെ തുറക്കുന്ന കേന്ദ്രങ്ങളിലോ ഏല്‍പ്പിക്കാം.

?എഫ്. എല്‍. ടി. സി കളിലേക്ക് അടിയന്തരമായി ആവശ്യമുള്ള വസ്തുക്കള്‍

മടക്കാവുന്ന കട്ടിലുകള്‍
എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍
കിടക്ക
ബെഡ് ഷീറ്റ്
തലയണ
തോര്‍ത്ത്
പുതപ്പ്
സര്‍ജിക്കല്‍ മാസ്‌ക്
പി. പി. ഇ കിറ്റ്
ആംബുലന്‍സ്

• സ്റ്റീല്‍ പാത്രങ്ങള്‍
• സ്റ്റീല്‍ ഗ്ലാസ്സുകള്‍
• ഇലക്ട്രിക് ഫാന്‍
• സ്പൂണ്‍
• ജഗ്
• മഗ്
• ബക്കറ്റ്
• സോപ്പ്
• ഹാന്‍ഡ് സാനിറ്റൈസര്‍

• ചെറിയ ബിന്നുകള്‍
• കസേര, ബെഞ്ച്
• സാനിറ്ററി പാഡുകള്‍
• ഡയപ്പര്‍
• പേപ്പര്‍
• പേന
• മാസ്‌ക്

• എമര്‍ജന്‍സി ലാംപ്
• മെഴുകുതിരി
• കുടിവെള്ളം
• വോളന്റീയര്‍മാര്‍ക്കുള്ള താമസ സൗകര്യം
• വസ്ത്രങ്ങള്‍ അലക്കാനുള്ള സംവിധാനങ്ങള്‍
• മാലിന്യ സംസ്‌കരണ സംവിധാനം
• റെഫ്രിജറേറ്റര്‍
• അഗ്‌നിശമന ഉപകരണങ്ങള്‍

ഒരിക്കല്‍ കൂടി സഹകരണം അഭ്യര്‍ത്ഥിച്ചു കൊണ്ട്

എസ്. സുഹാസ്
ജില്ലാ കളക്ടര്‍

pathram:
Related Post
Leave a Comment