തിരു.മെഡിക്കല്‍ കോളേജില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച ആള്‍ മരിച്ചു; ഇത്തരത്തില്‍ ഇതിനു മുമ്പ് രണ്ടു മരണം സംഭവിച്ചിരുന്നു,

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കേ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. കൊല്ലം സ്വദേശി ഷംസുദീന്‍ ആണ് മരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലിരിക്കേയാണ് ഇയാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.

മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. . പിന്നീട് മരണമടയുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പിന്നീട് ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ ഇവിടെ രണ്ടു പേര്‍ ജീവനൊടുക്കിയിരുന്നു.

follow us pathramonline

pathram:
Related Post
Leave a Comment