രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്; ഇന്നലെ മാത്രം 32695 രോഗികള്‍, 24915 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന വര്‍ധനവ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32,695 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 606 പേര്‍ കൂടി മരണമടഞ്ഞു. ഇതുവരെ 9,68,876 പേര്‍ രോഗബാധിതരായി. 24,915 പേര്‍ മരണമടഞ്ഞു. 3,31,146 പേര്‍ ചികിത്സയിലുണ്ട്. 6,12,815 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളും മരണവും. 2,75,640 പേര്‍ ഇവിടെ രോഗികളായി. 10,928 പേര്‍ മരണമടഞ്ഞു. തമിഴ്‌നാട്ടില്‍ 1,51,820 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,167 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 1,16,993 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3487 പേര്‍ മരണമടഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

രാജ്യത്ത് ഇതുവരെ 1,27,39,490 സാംപിളുകള്‍ പരിശോധിച്ചു.ഇന്നലെ മാത്രം 3,26,826 സാംപിള്‍ പരിശോധനകള്‍ നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

follow us pathramonline

pathram:
Related Post
Leave a Comment