ഗര്‍ഭനിരോധനത്തിന് അമ്മ ഉപയോഗിച്ച കോപ്പര്‍ ടി പിറന്നുവീണ കുഞ്ഞിന്റെ കയ്യില്‍…!! ചിത്രം വൈറല്‍

ഗര്‍ഭധാരണം തടയാനായി അമ്മ ഉപയോഗിച്ച കോപ്പര്‍ ടി കയ്യില്‍പിടിച്ച് പിറന്നുവീണ കുഞ്ഞിന്റെ ചിത്രം കൗതുകമാകുന്നു. സ്ത്രീകൾ പൊതുവെ ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗമാണ് കോപ്പർ ടി. ഇത് യോനിക്കുള്ളിലേക്ക് നിക്ഷേപിച്ചാണ് ഗർഭധാരണം തടയുന്നത്. കോപ്പർ ടി നിക്ഷേപിച്ചാലും ഗർഭധാരണം ഉണ്ടായ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വടക്കൻ വിയറ്റ്നാമിൽ നിന്നുള്ള ഒരു നവജാത ശിശുവിന്റെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. അമ്മ ഗർഭനിരോധനത്തിനായി നിക്ഷേപിച്ച കോപ്പർ ടിയുമായി പ്രസവിച്ച നവജാത ശിശുവിന്റേ ചിത്രമാണ് വൈറലാകുന്നത്.

ഗർഭനിരോധനത്തിനായി സ്വീകരിച്ച മാർഗം പരാജയപ്പെട്ടുവെന്ന് മാത്രമല്ല, അതും കൈയിൽ പിടിച്ചു പുറത്തുവന്ന കുഞ്ഞിന്റെ ചിത്രമാണ് ശ്രദ്ധയാകർഷിക്കുന്നത്. ചിത്രത്തിൽ കറുപ്പും മഞ്ഞയും കലർന്ന കോപ്പർ ടിയാണ് കുഞ്ഞ് ഇടതുകൈയിൽ പിടിച്ചിരിക്കുന്നത്. വടക്കൻ വിയറ്റ്നാമിനെ ഹായ്പോങ്ങ് നഗരത്തിലെ ഹായ്പോങ്ങ് ഇന്റർനാഷണൽ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.

കൈയിൽ കോപ്പർ ടിയും പിടിച്ചാണ് കുഞ്ഞ് പുറത്തേക്ക് വന്നതെന്ന് ഡോക്ടർ ട്രാൻ വിയറ്റ് ഫുവോങ് പറഞ്ഞു. അസാധാരണമായി തോന്നിയതുകൊണ്ടാണ് ചിത്രമെടുക്കാമെന്ന് വിചാരിച്ചതെന്നും ഡോക്ടർ പറഞ്ഞു. ഈ ചിത്രം ഇത്രയുമധികം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല. – ഡോക്ടർ കൂട്ടിച്ചേർത്തു. നിക്ഷേപിച്ചതിനുശേഷം കോപ്പർ ടിക്ക് സ്ഥാനചലനമുണ്ടായതുകൊണ്ടാകാം യുവതി ഗർഭം ധരിച്ചതെന്നാണ് ഡോക്ടർ പറയുന്നത്.

എ​ന്താ​ണ് കോ​പ്പ​ർ ടി?

ഗ​ർ​ഭ​നി​രോ​ധ​ന​ത്തി​നാ​യി പ​ല​ത​രം ഉ​പാ​ധി​ക​ൾ ഇ​ന്നു നി​ല​വി​ലു​ണ്ട്. സ്ത്രീ​ക​ൾ​ക്കും പു​രു​ഷന്മാ​ർ​ക്കും ഗ​ർ​ഭ​നി​യ​ന്ത്ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നാ​യി ഗു​ളി​ക​ക​ൾ മു​ത​ൽ സ്ത്രീ​ക​ളു​ടെ ശ​രീ​ര​ത്തി​നു​ള്ളി​ൽ വ​യ്ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ വ​രെ​യു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ നൂ​റു ശ​ത​മാ​നം ഫ​ലം കാ​ണ​ണ​മെ​ന്നി​ല്ല.

സ്ത്രീ​ക​ൾ സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഗ​ർ​ഭ​നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കോ​പ്പ​ർ ടി ​അ​ഥ​വാ ഐ​യു​ഡി. ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​മാ​ല​യി​ലെ ടി ​എ​ന്ന അ​ക്ഷ​ര​ത്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള ചെ​ന്പും പ്ലാ​സ്റ്റി​കും ക​ല​ർ​ന്ന ഉ​പ​ക​ര​ണ​മാ​ണ് കോ​പ്പ​ർ ടി. ​ഇ​തി​ലെ ചെ​ന്പ്, ബീ​ജ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക വ​ഴി ഗ​ർ​ഭ​ധാ​ര​ണം ത​ട​യാ​ൻ സാ​ധി​ക്കും.

സ്ത്രീ​ക​ളു​ടെ ഫെലോ​പ്പി​യ​ൻ ട്യൂ​ബി​ലാ​ണ് കോ​പ്പ​ർ ടി ​നി​ക്ഷേ​പി​ക്കു​ക. എ​ന്നാ​ൽ കോ​പ്പ​ർ ടി​യു​ടെ സ്ഥാ​നം മാ​റി​യാ​ൽ ഇ​തു​കൊ​ണ്ട് ഫ​ല​മി​ല്ലാ​തെ പോ​കും. അ​ഞ്ചു മു​ത​ൽ പ​ത്തു വ​ർ​ഷം വ​രെ കോ​പ്പ​ർ ടി ​ഉ​പ​യോ​ഗി​ക്കാ​മെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.

സാ​ധാ​ര​ണ​യാ​യി ആ​ദ്യ പ്ര​സ​വ​ത്തി​നു ശേ​ഷ​മോ ര​ണ്ടു കു​ഞ്ഞു​ങ്ങ​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള​യ്ക്കാ​യോ ആ​ണ് കോ​പ്പ​ർ ടി ​ധ​രി​ക്കു​ക. കോ​പ്പ​ർ ടി ​ധ​രി​ക്കു​ന്ന സ്ത്രീ​ക​ളി​ൽ ആ​ദ്യ മൂ​ന്നു മു​ത​ൽ ആ​റു മാ​സം വ​രെ മാ​സ​മു​റ​യു​ടെ സ​മ​യ​ത്ത് ര​ക്ത​സ്രാ​വ​വും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാം. എ​ന്നാ​ൽ വേ​ദ​ന അ​സ​ഹ്യ​മാ​യി തോ​ന്നി​യാ​ൽ ഡോ​ക്ട​റെ നി​ർ​ബ​ന്ധ​മാ​യും കാ​ണേ​ണ്ട​താ​ണ്.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment