കുന്നംകുളത്ത് കണ്ടെയ്ൻമെൻ്റ് സോൺ വിപുലപ്പെടുത്തി

കുന്നംകുളത്ത് കണ്ടെയ്ൻമെൻ്റ് സോൺ വിപുലപ്പെടുത്തി. കോവിഡ് രോഗവ്യാപനം തടയുന്നതിനായി കുന്നംകുളം നഗരസഭയിലെ 8 ഡിവിഷനുകൾ കൂടി പുതുതായി കണ്ടെയ്ൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചു. 3, 7, 8, 17,21,22,26,33 എന്നീ ഡിവിഷനുകളും കണ്ടെയ്ൻമെൻറ് സോണുകളാക്കി. മുരിയാട് ഗ്രാമപഞ്ചായത്തിലെ 8,11, 12 വാർഡുകളും കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 4,5 വാർഡുകളും കണ്ടെയ്ൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ എസ്.ഷാനവാസ് ഉത്തരവിറക്കി.

നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയുടെ 10, 11,12, 19,20, 25 ഡിവിഷനുകൾ, മുരിയാട് ഗ്രാമപഞ്ചായത്തിലെ 09, 13, 14 വാർഡുകൾ, നടത്തറ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡ്, പുത്തൻചിറയിലെ 06, 07 വാർഡുകൾ, അന്നമനടയിലെ 17, 07, 08 വാർഡുകൾ, അരിമ്പൂരിലെ 5-ാം വാർഡ്, അതിരപ്പിളളിയിലെ 4-ാം വാർഡ്, ഇരിങ്ങാലക്കുട നഗരസഭയിലെ 27-ാം ഡിവിഷൻ എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.

Follow us on pathram online

pathram desk 2:
Related Post
Leave a Comment