എം ശിവശങ്കറിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് വാങ്ങിവെച്ചതായി റിപ്പോര്‍ട്ട്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കോടതി മുഖേനെ മാത്രമേ ഫോണ്‍ തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുകയുള്ളൂ.

സ്വര്‍ണക്കേടത്ത് കേസിലെ മുഖ്യപ്രതികളുമായി എം ശിവശങ്കര്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കാനാണ് ഫോണ്‍ വാങ്ങിവെച്ചത്.

അതിനിടെ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ഐടി വകുപ്പിന് കീഴില്‍ സ്വപ്‌ന സുരേഷ് ജോലി ചെയ്തിരുന്ന സ്ഥാപനമാണിത്. കേസുമായി ബന്ധപ്പട്ട് ആദ്യമായാണ് സര്‍ക്കാര്‍ വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനത്തില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നത്. പരിശോധന രണ്ടര മണിക്കൂര്‍ നീണ്ടു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപത്തുള്ള ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ കസ്റ്റംസും റെയ്ഡ് നടത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ഗൂഢാലോചന നടന്നെന്ന് കരുതുന്ന ഹെദര്‍ ഫ്‌ളാറ്റില്‍ നേരത്തേയും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

FOLLOW US: pathram online

pathram:
Leave a Comment