സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,847 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,847 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,067 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4780 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 720 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനാ ഫലവും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,227 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 4,35,043 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7745 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 79,723 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 75,338 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), ചിറയിന്‍കീഴ് (10, 11, 12 ,13, 14, 15), ആഴൂര്‍ (1), പൂവച്ചല്‍ (4, 6), വിളപ്പില്‍ (3), കരുംകുളം (14, 15, 16, 17), ചെങ്കല്‍ (2, 6, 8, 101), പനവൂര്‍ (4, 7, 10, 11), പത്തനംതിട്ട ജില്ലയിലെ പന്തളം മുന്‍സിപ്പാലിറ്റി (31, 32), ഏഴംകുളം (17), അരുവാപ്പുലം (3, 5), കോഴിക്കോട് ജില്ലയിലെ വടകര മുന്‍സിപ്പാലിറ്റി (6 ,7, 8, 9 , 10, 11, 18, 19, 20, 29), തലക്കുളത്തൂര്‍ (16), വില്യാപ്പള്ളി (13, 14), കൊല്ലം ജില്ലയിലെ കുലശേഖരം (4, 5, 6 ,10, 11, 12, 14, 16, 17, 22, 23), പേരയം (13), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (11, 13, 14, 29), പാലക്കാട് ജില്ലയിലെ പല്ലശന (3), കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് (4)എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 17), നഗരൂര്‍ (5), ഒറ്റശേഖരമംഗലം (10), ബാലരാമപുരം (5), വെള്ളനാട് (12, 13), ആര്യനാട് (എല്ലാ വാര്‍ഡുകളും), പാലക്കട് ജില്ലയിലെ കോങ്ങാട് (2), എറണാകുളം ജില്ലയിലെ പള്ളിപ്പുറം (3, 21, 22), കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (2, 4, 6, 7, 8), മലപ്പുറം പൊന്നാനി താലൂക്ക് എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 227 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment