സ്വര്‍ണക്കടത്ത് : എന്‍.ഐ.എ അന്വേഷണത്തിന് സമാന്തരമായി സി.ബി.ഐ അന്വേഷണവും

കോട്ടയം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് സമാന്തരമായി സി.ബി.ഐ അന്വേഷണവും വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. കേസില്‍ ഇന്റര്‍പോളിന്റെ സഹായം തേടണമെന്നും ശിവശങ്കരന്‍ നടത്തിയ വിദേശ യാത്രകള്‍ അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

തട്ടിപ്പ് ബഹുജന മധ്യത്തില്‍ കൊണ്ടുവന്ന മാധ്യമങ്ങളെ ഡി.ജി.പി വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. എല്ലാ അന്വേഷണവും വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

Follow us pathramonline

pathram:
Related Post
Leave a Comment