ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 553 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 9,06,752 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,11,565 എണ്ണം സജീവ കേസുകളാണ്. 5,71,460 പേര്‍ രോഗമുക്തി നേടി. 23,727 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.
ജൂലൈ 13 വരെയുള്ള കണക്കുകള്‍ പ്രകാരം 1,20,92,503 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,86,247 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആര്‍. വ്യക്തമാക്കി.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.
മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,924 ആയി വര്‍ധിച്ചു. ഇന്ന് മാത്രം 193 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 10,482 ആയി.
നിലവില്‍ സംസ്ഥാനത്ത് 1,05,637 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,44,507 പേര്‍ രോഗമുക്തരായി. ഇന്ന് മാത്രം 4182 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 55.38 ശതമാനമായി ഉയര്‍ന്നു. 13,42,792 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. നിലവില്‍ 6,87,353 പേര്‍ വീടുകളിലും 41,660 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും കഴിയുന്നുണ്ട്.
തമിഴ്‌നാട്ടില്‍ ഇന്ന് 4,328 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേര്‍ കേരളത്തില്‍ നിന്ന് റോഡ് മാര്‍ഗം തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.42 ലക്ഷം കടന്നു. ഇന്ന് 66 പേര്‍ മരിച്ചതോടെ ആകെ കോവിഡ് മരണം 2.032 ആയി വര്‍ധിച്ചു.
92,567 പേര്‍ തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തരായി. ഇതില്‍ 3,035 പേര്‍ ഇന്ന് മാത്രം രോഗമുക്തരായവരാണ്. നിലവില്‍ 48,196 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുവരെ സംസ്ഥാനത്ത് 16,54,008 സാംപിളുകള്‍ പരിശോധിച്ചു.
FOLLOW US: pathram online
Leave a Comment