കണ്ണൂർ: ജില്ലയിൽ 44 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ പത്ത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. പാനൂരിൽ നാല് പുരുഷൻമാർക്കും രണ്ട് സ്ത്രീകൾക്കും ചൊക്ലിയിൽ ഒരു പുരുഷനും സ്ത്രീക്കും കുന്നോത്ത് പറമ്പിൽ രണ്ട് സ്ത്രീകൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. കുന്നോത്ത്പറമ്പ് സ്വദേശിയായ അയിഷ ഇന്നലെ മരണമടഞ്ഞിരുന്നു. രോഗം പിടിപെട്ടവരിൽ പലരുടേയും ഉറവിടം വ്യക്തമല്ല. ഇതിന് പുറമെ 10 ഡി എസ് സി ജവാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. നേപ്പാൾ, ജമ്മു & കശ്മീർ, ബിഹാർ, ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് സ്വദേശികളാണിവർ. കൂത്തുപറമ്പ് അഗ്നിശമന ഓഫീസിലെ നാല് ഉദ്യോഗസ്ഥർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. മറ്റുള്ളവരിൽ 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒമ്പത് പേർ വിദേശത്ത് നിന്നും എത്തിയവരാണ്.
- pathram desk 1 in BREAKING NEWSHEALTHKeralaLATEST UPDATESMain sliderNEWSUncategorized
കണ്ണൂർ ജില്ലയിൽ 44 പേർക്കാണ് കൊവിഡ്; പത്ത് പേർക്ക് സമ്പർക്കത്തിലൂടെ
Related Post
Leave a Comment