പാലക്കാട് ജില്ലയിൽ ഇന്ന് രണ്ടു വയസ്സുള്ള രണ്ടു പെൺകുട്ടികൾക്ക് ഉൾപ്പെടെ 19 പേർക്ക് കോവിഡ്

പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂലൈ 13)പല്ലശ്ശന,തച്ചമ്പാറ സ്വദേശികളായ രണ്ടു വയസ്സുള്ള രണ്ടു പെൺകുട്ടികൾക്ക് ഉൾപ്പെടെ ഉൾപ്പെടെ 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും.കൂടാതെ ഇന്ന് 25 പേർക്ക് രോഗമുക്തിയുള്ളതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*തമിഴ്നാട്-3*

പല്ലശ്ശന സ്വദേശി (2 പെൺകുട്ടി).ഈ കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരനും കഴിഞ്ഞദിവസം (ജൂലൈ 12) രോഗം സ്ഥിരീകരിച്ചിരുന്നു.

കുഴൽമന്ദം സ്വദേശി (36 പുരുഷൻ)

തിരുമിറ്റക്കോട് സ്വദേശി (41 പുരുഷൻ)

*യുഎഇ-7*
വല്ലപ്പുഴ സ്വദേശികൾ(41,35 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (26 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശി (37 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന വല്ലപ്പുഴ സ്വദേശി (39 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന തിരുവേഗപ്പുറ സ്വദേശി കൾ (34,49 പുരുഷൻ)

*ഒമാൻ -1*
കരിമ്പ സ്വദേശി (22 പുരുഷൻ)

*സൗദി-3*
കുലുക്കല്ലൂർ സ്വദേശി (38 പുരുഷൻ)

തച്ചമ്പാറ സ്വദേശി (2 പെൺകുട്ടി).ഈ കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ചിരുന്നു.

മങ്കര സ്വദേശി (26 പുരുഷൻ)

*ബഹ്റൈൻ-1*
പട്ടാമ്പി സ്വദേശി (44 പുരുഷൻ)

*ഖത്തർ-1*
കരിമ്പുഴ സ്വദേശി (30 പുരുഷൻ)

*കർണാടക-1*
പുതുപ്പരിയാരം സ്വദേശി (29 പുരുഷൻ)

*മഹാരാഷ്ട്ര-1*
പട്ടഞ്ചേരി സ്വദേശി (32 പുരുഷൻ)

*യു എസ് എ-1*
എലപ്പുള്ളി സ്വദേശി (40 പുരുഷൻ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

pathram desk 1:
Related Post
Leave a Comment