സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ ഈമാസം 16ന് തന്നെ നടത്തും

തിരുവനന്തപുരം∙ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല. ഈമാസം 16ന് തന്നെ പരീക്ഷ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സിബിഎസ്ഇ പ്ലസ്ടു ഫലം കൂടി പുറത്തുവന്ന സാഹചര്യത്തിലാണു തീരുമാനം. സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷാഫലം ബുധനാഴ്ച (15ന്) പുറത്തുവരും.

കോവിഡ് മൂലമാണ് എൻജിനീയറിങ്, ഫാർമസി പരീക്ഷകൾ മാറ്റിവച്ചത്. മേയിൽ നടത്താൻ ആദ്യം ആലോചിച്ചിരുന്നെങ്കിലും നീണ്ടു പോകുകയായിരുന്നു. നീറ്റ് ഫലം വന്ന ശേഷം മെ‍ഡിക്കൽ പ്രവേശനത്തിന് ഒപ്പമാണു കേരളത്തിലെ എൻജിനീയറിങ്, ഫാർമസി പ്രവേശനം നടത്തുന്നത്. ഹയർസെക്കൻഡറിയുടെ മാർക്കും എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ മാർക്കും തുല്യ അനുപാതത്തിൽ സമീകരിച്ചു തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് എൻജിനീയറിങ് പ്രവേശനം നടത്തുക.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment