സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 449 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 449 പേര്‍ക്കാണ്. സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക് രോഗബാധ ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
162 പേര്‍ക്ക് രോഗമുക്തി. 140 പേര്‍ വിദേശത്തുനിന്ന്. 64 മറ്റുസംസ്ഥാനങ്ങളില്‍ നിന്ന്. സമ്പര്‍ക്കം വഴി 144 പേര്‍ക്ക്.
ഇതില്‍ 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡിഎസ്‌സി 10, ബിഎസ്എഫ് 1. ഐടിബിപി 77 ഫയര്‍ഫോഴ്‌സ് 4, കെഎസ്‌സി 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്…

തിരുവനന്തപുരം 63

കൊല്ലം 33

പത്തനംതിട്ട 47

ആലപ്പുഴ 119

കോട്ടയം 10

ഇടുക്കി 4

എറണാകുളം 15

തൃശൂര്‍ 9

പാലക്കാട് 19

മലപ്പുറം 47

കോഴിക്കോട് 16

കണ്ണൂര്‍ 44

വയനാട് 14

കാസര്‍ഗോഡ് 10

അതേസമയം കോവിഡ് രോഗികള്‍ അനുദിനം വര്‍ധിക്കുമ്പോഴും കൂടുതല്‍ ലോക് ഡൗണ്‍ ഇളവുകള്‍ നല്‍കി രാജ്യം പഴയരീതിയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. ജൂലായ് 31നുശേഷം രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നകാര്യവും പരിഗണിക്കുന്നുണ്ട്.

കോവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേയ്ക്ക് പ്രവേശിപ്പിക്കുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേയ്ക്കും പ്രവേശിപ്പിക്കില്ല. 15നും 50നും ഇടിയിലുള്ളവര്‍ക്കുമാത്രമായിരിക്കും അനുമതി. സംഘങ്ങള്‍ക്കും, കുടുംബത്തിനും വ്യക്തികള്‍ക്കുമായി തിയേറ്ററിലെ സീറ്റുകള്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്. നിശ്ചിത അകലംപാലിച്ചായിരിക്കുമിത്.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കേണ്ടതെങ്ങനെയന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നുവരികയാണ്. ജൂലായ് 15നകം ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് 31നുശേഷം സര്‍വീസ് തുടങ്ങുന്ന കാര്യം പരിഗണിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ 48-72 മണിക്കൂറിനുള്ളില്‍ വിമാനത്തില്‍ യാത്രചെയ്യാനനുവദിക്കും. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് യാത്രചെയ്യാന്‍ അനുമതി നല്‍കില്ല.

ഓരോരുത്തരും അവരവരുടെ ചെലവില്‍ പരിശോധന നടത്തേണ്ടതുണ്ട്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 30 മുതല്‍ 45 മിനുട്ടുവരെയാണ് സമയംവേണ്ടിവരിക. 500 രൂപയുമാണ് ചെലവ്. ടെസ്റ്റിനുള്ള സൗകര്യം എയര്‍പോര്‍ട്ടിലൊരുക്കും. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിമാനത്താവളത്തില്‍ രണ്ടുമണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്.

FOLLOW US: pathram online

pathram:
Leave a Comment