ചെല്ലാനത്ത് റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കും: ജില്ലാ കളക്ടര്‍

കൊച്ചി: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപിഡ് റെസ്പോൺസ് ടീമിനെ നിയോഗിക്കാൻ തീരുമാനമായി.എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.

വില്ലേജ് ഓഫീസർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് തുടങ്ങിയവർ ടീമിന്റെ ഭാഗമാകും.

കൂടാതെ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ ഉദ്യോഗസ്ഥരെയും കോവിഡ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണമെന്ന് നിർദേശം നൽകി. അധ്യാപകർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവരു കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാകും.

പഞ്ചായത്തിലുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച അഞ്ചു കിലോഗ്രാം അരിയുടെ വിതരണം നാളെ ആരംഭിക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് റേഷൻ എത്തിച്ചു നൽകാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കും.

പ്രദേശത്തെ ആരോഗ്യ കാര്യങ്ങൾക്കായി പ്രത്യേക മൊബൈൽ ടീമിനെ നിയോഗിക്കും. മരുന്നുകൾ ആവശ്യമുള്ളവർ ടെലി മെഡിസിൻ സംവിധാനവുമായി ബന്ധപ്പെട്ടാൽ മരുന്നുകൾ എത്തിച്ചു നൽകാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment