സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിനി ആയിഷ ഹജ്ജുമ്മയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 63 വയസായിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആയിഷയുടെ മരണം. ഏറെക്കാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.

ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്ത കോവിഡ് മരണമാണിത്. കോവിഡ് ബാധിച്ച് കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാം (71) മരിച്ചിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുള്‍ സലാമിന് വൃക്ക രോഗവും പ്രമേഹവുമുണ്ടായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്

FOLLOW US: PATHRAM ONLINE

pathram:
Related Post
Leave a Comment