എട്ട് തവണ സ്വര്‍ണം കടത്തി; സ്വപ്‌നയും സന്ദീപും നല്‍കിയ മൊഴികള്‍ ഇങ്ങനെ…

കൊച്ചി: നയതന്ത്ര വഴിയിലൂടെയുള്ള സ്വര്‍ണക്കടത്തുകേസില്‍ എന്‍.ഐ.എ. പിടികൂടിയ സ്വപ്‌ന സുരേഷും സന്ദീപ് നായരും പ്രാഥമിക ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചെന്നു സൂചന. ഇത്തരത്തില്‍ എട്ടു തവണ സ്വര്‍ണം കടത്തിയെന്നും ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുക മാത്രമാണു ചെയ്തതെന്നും ഇരുവരും പറഞ്ഞു. യു.എ.ഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒയാണു സരിത്ത്. ബംഗളുരുവില്‍നിന്നു റോഡ് മാര്‍ഗം കൊച്ചിയിലെത്തിച്ച ഇരുവരെയും എന്‍.ഐ.എ. കോടതി മൂന്നു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

സ്രവപരിശോധനയുടെ ഫലമെത്തുന്നതുവരെ സ്വപ്‌നയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിക്കു സമീപമുള്ള അമ്പിളിക്കല കോവിഡ് സെന്ററിലാക്കി. അങ്കമാലി അഡ്‌ലസ് കണ്‍വന്‍ഷന്‍ സെന്ററിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലാണു സന്ദീപിനെ എത്തിച്ചത്. പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക്, ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി കോടതിയില്‍ എന്‍.ഐ.എ. അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ കിട്ടുന്നതോടെ വിശദമായി ചോദ്യംചെയ്യും. തുടര്‍ന്ന് കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനൊപ്പമിരുത്തിയും ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കൊണ്ടുപോകും.

ബംഗളുരുവില്‍വച്ചും കൊച്ചിയില്‍ എത്തിച്ചതിനു ശേഷവും യാത്രയ്ക്കിടയിലും എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ വിവരങ്ങളാരാഞ്ഞു. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സില്‍നിന്നു ”സ്വര്‍ണ പാഴ്‌സല്‍” കൈപ്പറ്റാനായുള്ള രേഖകള്‍ തയാറാക്കുന്നതു താനാണെന്ന് സ്വപ്‌ന സമ്മതിച്ചു. മൂന്നാംപ്രതിയായ െഫെസല്‍ ഫരീദിനെ കണ്ടിട്ടില്ല. പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസാണു കേരളത്തിലെ ഇടപാടുകാരനെന്നും ഇയാളുടെ നിര്‍ദേശാനുസരണമാണു സ്വര്‍ണം െകെമാറിയിരുന്നതെന്നും ഇരുവരും മൊഴി നല്‍കിയെന്നാണു വിവരം.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment