ഭാര്യയുടെ സ്ഥാനത്ത് സ്വപ്ന; മന്ത്രി ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ചിത്രത്തില്‍ കൃത്രിമം നടത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ മന്ത്രി ഇ.പി.ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ ഭാര്യ പി.കെ.ഇന്ദിരയുടെ ഫോട്ടോയിലെ മുഖം മാറ്റി സ്വപ്നയുടെ മുഖം ചേര്‍ത്തുവെന്നാണു പരാതി.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ടി.ജി.സുനില്‍, ദീപ്തി മേരി വര്‍ഗീസ്, ബിജു കല്ലട, രഘുനാഥ് മേനോന്‍, മനോജ് പൊന്‍കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവര്‍ക്കെതിരെയാണു പരാതി. വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് എ.എ.റഹീമും രംഗത്തെത്തി.

ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് റഹീമിന്റെ പ്രതികരണം. എഡിറ്റ് ചെയ്ത ഫോട്ടോയും കോണ്‍ഗ്രസ് നേതാവിന്റെ പാര്‍ട്ടി പദവി വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടും റഹീം ഫോട്ടോയ്‌ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment