രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പേര്‍ക്കു കൂടി കോവിഡ് ; 22,674 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,49,553 ആയി. 24 മണിക്കൂറിനിടെ 551 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.

രാജ്യത്ത് 2,92,258 സജീവ കേസുകളാണുള്ളത്. 5,34,621 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 22,674 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 2,46,600 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 10,116 പേര്‍ മരിച്ചു. 1,36,985 പേര്‍ രോഗമുക്തി നേടി. 99,499 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

തമിഴ്‌നാടും ഡല്‍ഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്. 1,34,226 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,898 പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. 85,915 പേര്‍ രോഗമുക്തി നേടി. 46,413 പേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്.

അതേസമയം ഡല്‍ഹിയില്‍ 1,10,921 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. 3,334 പേര്‍ മരിച്ചു. 87,692 പേര്‍ രോഗമുക്തി നേടി. നിലവില്‍ 19,895 പേരാണ് ചികിത്സയില്‍ തുടരുന്നത്.
FOLLOW US pathramonline

pathram:
Related Post
Leave a Comment