തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സാമ്പത്തിക നിക്ഷേപം നടത്തിയ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം പിടികൂടി.

ഞായറാഴ്ച്ച പുലര്‍ച്ചെ വീട്ടില്‍ എത്തി കസ്റ്റഡിയിലെടുത്ത ഇയാളെ കൊച്ചിയിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയത് അന്വേഷിക്കാന്‍ വെള്ളിയാഴ്ച്ച രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റസിയിലെടുത്തത്. പ്രസ്തുത സംഭവത്തില്‍ ഇയാളുടെ നിക്ഷേപം എത്രയാണ്, മറ്റാരെല്ലാമാണ് നിക്ഷേപകര്‍ , ഏകോപനം, കൊണ്ടുവരുന്നവര്‍ ആരെല്ലാം, സ്വപ്ന സുരേഷും സന്ദീപ് നായര്‍ എന്നിവരുടെ പങ്ക് എന്നിവ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകേണ്ടതുണ്ട്.

ദേശീയ അന്വേഷണ ഏജന്‍സി ഇതേ അന്വേഷണം നടത്തുന്നുണ്ടെങ്കിലും നികുതി വെട്ടിച്ച് സ്വര്‍ണ്ണം കടത്തിയത് ഇപ്പോഴും കസ്റ്റംസിന്റെ അന്വേഷണത്തില്‍ തന്നെയാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ കടത്തിയ സ്വര്‍ണ്ണത്തിന്റെ ലാഭവിഹിതം ഉപയോഗിക്കുന്നുണ്ട് എന്നതിനെ കുറിച്ചണ് എന്‍.ഐ.എയുടെ പ്രധാന അന്വേഷണം. ഈ കേസില്‍ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍.ഐ.എ ശനിയാഴ്ച്ച രാത്രി ബംഗളൂരുവില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു.

follow us pathramonline

pathram:
Leave a Comment