സര്‍ണ്ണക്കടത്ത് കേസ് ; സ്പനയെയും സന്ദീപിനെയും ചോദ്യം ചെയ്യല്‍തുടരുന്നു; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന, രാവിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും

ബെംഗളൂരു: നയതന്ത്ര പാഴ്‌സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. അന്വേഷണസംഘത്തലവന്‍, എന്‍ഐഎ ഡിവൈഎസ്പി സി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിലെത്തി. രാത്രിതന്നെ ഡൊംലൂരിലെ എന്‍ഐഎ ഓഫിസില്‍ ഇരുവരെയും ചോദ്യം ചെയ്തു.

പ്രതികളെ ബെംഗളൂരു കോടതിയില്‍ ഹാജരാക്കിയ ശേഷം കൊച്ചിയിലെത്തിക്കണോ കൊച്ചിയിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കാണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് വൈകിട്ടോടെ കൊച്ചിയിലെത്തിക്കും. ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കുമൊപ്പം ബെംഗളൂരുവിലെ കോറമംഗല 7 ബ്ലോക്കിലെ അപ്പാര്‍ട്‌മെന്റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്ന ഒളിവില്‍ പോയത്.

നാലാം പ്രതി സന്ദീപ് നായരുടെ വീട്ടില്‍ ശനിയാഴ്ച ഉച്ചയോടെ തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ വരെ നീണ്ടു. സ്വര്‍ണം കടത്തിയെന്നു കസ്റ്റംസ് കണ്ടെത്തിയ സന്ദീപിന്റെ ബെന്‍സ് കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു. പുലര്‍ച്ചെ ഒരു മണി വരെ സന്ദീപിന്റെ സഹോദരനേയും അമ്മയേയും ഒരുമിച്ചും ഒറ്റയ്ക്കും നിരവധി തവണ ചോദ്യം ചെയ്തു.

വീടിനു പുറകിലുള്ള നദിക്കരയില്‍ നിന്നു നിരവധി ട്രാവല്‍ ബാഗ്, കറുത്ത ബാഗുകള്‍, ഒരു മൈക്രോവേവ് അവന്‍ എന്നിവ കണ്ടെടുത്തു. കസ്റ്റംസ് നടത്തിയ പരിശോധന തുടങ്ങിയ ഒരു മണിക്ക് സന്ദീപിന്റെ ഫോണ്‍ കോള്‍ സഹോദരന് എത്തി. അഭിഭാഷകന്റെ ഫോണ്‍ കോള്‍ എന്നു പറഞ്ഞെങ്കിലും കസ്റ്റംസ് പരിശോധിച്ചപ്പോള്‍ ബെംഗളൂരുവിലെ ഫോണ്‍ കോള്‍ എന്നു മനസിലാക്കി നമ്പര്‍ എന്‍ഐഎയ്ക്ക് കൈമാറുകയും ചെയ്തു.

pathram:
Leave a Comment