പാസ്‌പോര്‍ട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു; സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റ് രേഖപ്പെടുത്തി

ബെംഗളൂരു: നയതന്ത്ര പാഴ്‌സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരില്‍നിന്ന് പാസ്‌പോര്‍ട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. ഇരുവരേയും ഞായറാഴ്ച വൈകിട്ട് കൊച്ചിയിലെത്തിക്കും. റോഡ് മാര്‍ഗം എത്തിക്കാനാണ് എന്‍ഐഎ തീരുമാനം.

അന്വേഷണ സംഘത്തലവന്‍ എന്‍ഐഎ ഡിവൈഎസ്പി, സി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ബെംഗലൂരുവിലെത്തിയിരുന്നു. രാത്രിതന്നെ ഡൊംലൂരിലെ എന്‍ഐഎ ഓഫിസില്‍ ഇവരെ ചോദ്യം ചെയ്തു.

ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കുമൊപ്പം ബെംളൂരുവിലെ കോറമംഗല 7 ബ്ലോക്കിലെ അപാര്‍ട്‌മെന്റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്ന ഒളിവില്‍ പോയത്.

follow us pathramonline

pathram:
Related Post
Leave a Comment