അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടനും അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചന് കെവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണിത്.ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊവിഡ് പോസിറ്റീവായ വിവരം അമിതാഭ് ബച്ചൻ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കുടുംബാങ്ങളെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

ദിവസങ്ങളായി മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യ റായിക്കൊപ്പവുമാണ് അമിതാഭ് ബച്ചൻ ഉണ്ടായിരുന്നത്. അതിനാൽ ഇവരുടെ സ്രവങ്ങളും പരിശോധനയ്ക്ക് അയക്കുകയായിരുന്ന്. എന്നാൽ, അമിതാഭ് ബച്ചന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

Follow us on pathram online

pathram desk 2:
Related Post
Leave a Comment