സംസ്ഥാനം അതീവ ഗൗരവകരമായ സാഹചര്യത്തില്‍; സൂപ്പര്‍ സ്പ്രെഡ് ആയിക്കഴിഞ്ഞു, ഇനി വരാനിരിക്കുന്ന സമൂഹ വ്യാപനത്തിലേക്ക് പോകാതെ പിടിച്ചുനിര്‍ത്താന്‍ കഴിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ സൂപ്പര്‍ സ്പ്രെഡ് ആയിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിദിന കൊവിഡ് കേസുകള്‍ നാനൂറിലേറെ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സൂപ്പര്‍ സ്പ്രെഡ് എന്നത് സമൂഹ വ്യാപനത്തിന്റെ തൊട്ടുമുമ്പുള്ള അവസ്ഥയാണ്. ഇനി വരാനിരിക്കുന്ന സമൂഹ വ്യാപനമാണ്. അതിലേക്ക് പോകാതെ പിടിച്ചുനിര്‍ത്താന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗ ബാധ വര്‍ധിച്ചുവരികയാണ്. ഇന്ന് മാത്രം 234 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇന്നലെ 416 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 204 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

follow us pathramonline

pathram desk 1:
Related Post
Leave a Comment