തൃശ്ശൂർ ജില്ലയിൽ 27 പേർക്ക് കൂടി കോവിഡ്; 29 പേർ രോഗമുക്തർ

തൃശ്ശൂർ: ജില്ലയിൽ വ്യാഴാഴ്ച (ജൂലൈ 09) 27 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 29 പേർ രോഗമുക്തരായി. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ 3 പേർ ആരോഗ്യപ്രവർത്തകരാണ്. ചെന്നൈയിൽ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുളള 2 മുരിയാട് സ്വദേശികൾ (59, സ്ത്രീ, 28, പുരുഷൻ), നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വേളൂക്കര സ്വദേശിയായ ആരോഗ്യ പ്രവർത്തക (28, സ്ത്രീ), അന്നമനട സ്വദേശിയായ ആരോഗ്യപ്രവർത്തക (34, സത്രീ), സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഊരകം സ്വദേശി (60, സ്ത്രീ), നേരത്തെ രോഗം സ്ഥിരീകരിച്ച ബിഎസ്എഫ് ജവാന്റെ അമ്മയായ വലക്കാവ് സ്വദേശി (52, സ്ത്രീ), കുന്നംകുളം സ്വദേശി (50, പുരുഷൻ) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ജൂൺ 25 ന് ഖത്തറിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (26, സ്ത്രീ), ജൂൺ 25 ന് ഖത്തറിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (4 വയസ്സുള്ള ആൺകുട്ടി), ജൂലൈ 01 ന് മുംബെയിൽ നിന്ന് വന്ന 3 കാറളം സ്വദേശികൾ (50, പുരുഷൻ, 42, സ്ത്രീ, 17 വയസ്സുള്ള ആൺകുട്ടി), ഡൽഹിയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (31, പുരുഷൻ), വിദേശത്തു നിന്ന് വന്ന കുന്ദംകുളം സ്വദേശി (38, പുരുഷൻ), ജൂൺ 27 ന് മുംബെയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (37, പുരുഷൻ), ജൂലൈ 04 ന് ചെന്നൈയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (46, സ്ത്രീ), ജൂലൈ 03 ന് ഹൈദരാബാദിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24, പുരുഷൻ), ജൂൺ 24 ന് കുവൈറ്റിൽ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (54, പുരുഷൻ), ജൂൺ 29 ന് ഖത്തറിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷൻ), ജൂൺ 30 ന് കുവൈറ്റിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (38, പുരുഷൻ), ജൂൺ 24 ന് കുവൈറ്റിൽ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (34, പുരുഷൻ), ജൂൺ 26 ന് ദുബായിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(29, പുരുഷൻ), ജൂൺ 30 ന് കുവൈറ്റിൽ നിന്ന് വന്ന 37 വയസ്സുകാരൻ, വിദേശത്തു നിന്ന് വന്ന പെരിമ്പിലാവ് സ്വദേശി (46, പുരുഷൻ), ജൂൺ 24 ന് കുവൈറ്റിൽ നിന്ന് വന്ന എറിയാട് സ്വദേശി (36, പുരുഷൻ), ജൂലൈ 08 ന് മാംഗ്‌ളൂരിൽ നിന്ന് വന്ന ചെറുതുരുത്തി സ്വദേശി (48, പുരുഷൻ), വിദേശത്തു നിന്ന വന്ന മാടവന സ്വദേശി (30, പുരുഷൻ), എന്നിവരടക്കം 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 557 ആയി.

ആകെ നിരീക്ഷണത്തിൽ കഴിയുന്ന 16448 പേരിൽ 16229 പേർ വീടുകളിലും 219 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 38 പേരെയാണ് വ്യാഴാഴ്ച (ജൂലൈ 09) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 1069 പേരെ വ്യാഴാഴ്ച (ജൂലൈ 09)നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1786 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
വ്യാഴാഴ്ച (ജൂലൈ 09) 340 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 14038 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 12748 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1290 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 5295 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വ്യാഴാഴ്ച (ജൂലൈ 09) 463 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 47284 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 139 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
വ്യാഴാഴ്ച (ജൂലൈ 09) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 570 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

follow us pathramonline

pathram:
Related Post
Leave a Comment