കാസർഗോഡ് ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ്, ; വിശദ വിവരങ്ങള്‍

ഇന്ന് (ജൂലൈ 9) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.

*വിദേശത്ത് നിന്നെത്തിയവര്‍*

ജൂണ്‍ 20 ന് യു എ ഇ യില്‍ നിന്ന വന്ന 53 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി,
ജൂണ്‍ 22 ന് യു എ ഇ യില്‍ വന്ന 37 കാരന്‍,ഖത്തറില്‍ നിന്ന് വന്ന 28 കാരന്‍ ( ഇരുവരും ചെമ്മനാട് പഞ്ചായത്ത് സ്വദേശികള്‍)
ജൂണ്‍ 24 ന് കുവൈത്തില്‍ നിന്ന് വന്ന 30 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി,
ജൂണ്‍ 25 ന് സൗദിയില്‍ നിന്ന് വന്ന 30 വയസുള്ള ബളാല്‍ പഞ്ചായത്ത് സ്വദേശി,
ജൂണ്‍ 27 ന് യു എ ഇ യില്‍ നിന്ന് വന്ന 28 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി,
ജൂണ്‍28 ന് ഖത്തറില്‍ നിന്ന് വന്ന 52 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി,
ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്ന് വന്ന 35 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി,

*ഇതരസംസ്ഥാനത്ത നിന്നെത്തിയവര്‍*

ജൂണ്‍ 28 ന് ബംഗളൂരുവില്‍ നിന്ന് വന്ന 29 വയസുള്ള ഈസ്റ്റ് എളേരി പഞ്ചായത്ത് സ്വദേശി ( ഇദ്ദേഹം കര്‍ണ്ണാടക കെ എസ് ആര്‍ ടി സിയില്‍ മംഗളൂരുവിലെത്തി അവിടെ നിന്ന് ട്രെയിനില്‍ കണ്ണൂരില്‍ എത്തി അവിടെ നിന്ന് കാറില്‍ നാട്ടിലെത്തി),
ജൂലൈ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനില്‍ വന്ന 52 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി,
ജൂലൈ നാലിന് മംഗളൂരുവില്‍ നിന്ന് കാറില്‍ വന്ന 35 വയസുള്ള ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കുമാമ് കോവിഡ് സ്ഥിരീകരിച്ചത്.

*15 പേര്‍ക്ക് കോവിഡ് നെഗറ്റിവ്*

പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രം, കണ്ണൂര്‍ ജില്ലാ ആശുപത്രി, കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജ് ,ഉദയഗിരി സി എഫ് എല്‍ ടി സി എന്നിവിടങ്ങളില്‍ കോവിഡ് ചികിത്സയിലായിരുന്ന 15 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

_പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍_

കുവൈത്തില്‍ നിന്നെത്തി ജൂണ്‍ നാലിന് രോഗം സ്ഥിരീകരിച്ച നീലേശ്വരം നഗരസഭയിലെ 34 കാരന്‍, ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച മംഗല്‍പാടി പഞ്ചായത്തിലെ 52,30 വയസുള്ള സ്ത്രീകള്‍ (മഹാരാഷ്ട്ര), ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി (ഒമാന്‍)

_കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍_

ജൂണ്‍ 24 ന് കോവിഡ് സ്ഥിരീകരിച്ച25 വയുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി(ദുബായി), ജൂണ്‍ 11 ന് കോവിഡ് സ്ഥിരീകരിച്ച 27 വയസുള്ള കോടോംബേളൂര്‍ പഞ്ചായത്ത് സ്വദേശി(സൗദി).

_അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍_

ജൂണ്‍ രണ്ടിന് കോവിഡ് പോസിറ്റീവായ 47 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി(കുവൈത്ത്),

_കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍_

ജൂണ്‍ 30 ന് കോവിഡ് സ്ഥിരീകരിച്ച 36 വയസുള്ള കുമ്പള സ്വദേശി(ഖത്തര്‍)

_കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍_

ജൂണ്‍ 22 ന് കോവിഡ് സ്ഥിരീകരിച്ച 28 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, 48 വയസുള്ള വലിയപറമ്പ സ്വദേശി, ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 43 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, 23 വയസുള്ള വലിയപറമ്പ പഞ്ചായത്ത് സ്വദേശി (നാല്് പേരും കുവൈത്ത്), ജൂണ്‍ 29 ന് കോവിഡ് സ്ഥിരീകരിച്ച 50 വയസുള്ള വലിയ പറമ്പ പഞ്ചായത്ത് സ്വദേശി(ദുബായ്)

_ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍_

ജൂണ്‍ 27 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശി(മഹാരാഷ്ട്ര), 37 വയസുല്‌ള പനത്തടി പഞ്ചായത്ത് സ്വദേശി(കുവൈത്ത്).

*ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6670 പേര്‍*

വീടുകളില്‍ 6190 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 480 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6670 പേരാണ്. പുതിയതായി 297 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 317 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1001 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 455 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
[09/07, 6:31 pm] Acv Ramakrishnan: കൊച്ചിനഗരത്തില്‍ കോവിഡ് 19 സമൂഹവ്യാപനം നടന്നിട്ടില്ല: മന്ത്രി വി.എസ് സുനിൽകുമാർ
എറണാകുളം: കൊച്ചി നഗരത്തില്‍ കോവിഡ് 19 രോഗത്തിന്റെ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായവരുടെ എണ്ണത്തിലെ വര്‍ദ്ധനവ് ഉറവിടം കണ്ടെത്തുന്നതിനാല്‍ ആശങ്ക ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലുവ മുന്‍സിപ്പാലിറ്റിയിലെ 8, 21 വാര്‍ഡുകളെക്കൂടി കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടെയ്‌മെന്റ് സോണുകളിലെ അവശ്യസാധന വില്‍പ്പന കേന്ദ്രങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. രാവിലെ എട്ട് മണിമുതല്‍ ഒരുമണിവരെ മാത്രമായിരിക്കും ഇവയുടെ പുതുക്കിയ പ്രവര്‍ത്തന സമയം. കണ്ടെയ്‌മെന്റ് സോണുകളിലെ സൂപ്പർ മാർക്കറ്റുകളിൽ ഹോം ഡെലിവറി സൗകര്യം മാത്രമാണ് ഏർപ്പെടുത്തുക.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോര്‍ട്ട്കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകർ അടയ്ക്കും. കോവിഡ് രോഗവ്യാപനത്തെ താഴെത്തട്ടില്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചെല്ലാനം പഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആക്ടീവ് സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. നായരമ്പലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിനെ ഇന്ന് അര്‍ദ്ധരാത്രിയോടെ കണ്ടെയ്‌ൻമെന്റ് സോണില്‍ നിന്നും ഒിവാക്കും. നിയന്ത്രണങ്ങൾ മാറ്റിയാലും ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് മന്ത്രി പറഞ്ഞു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി എല്ലാ ജനപ്രതിനിധികളുമായും ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകും ജനറല്‍ ആശുപത്രിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പ് വരുത്തുന്നതിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗലക്ഷണമുള്ളവരുടെ പരിശോധനയ്ക്കായി സൗകര്യം ഏര്‍പ്പെടുത്തി. കൂടാതെ രണ്ട് ദിവസത്തിനുളളില്‍ പി.വി.എസ് ആശുപത്രിയിലും കോവിഡ് രോഗലക്ഷണമുള്ളവർക്ക് പരിശോധനാ സൗകര്യം ഒരുക്കും. ജില്ലാ കളക്ടർ എസ്. സുഹാസ്, അഡീഷണൽ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

follow us: PATHRAM ONLINE

pathram desk 2:
Leave a Comment