തമിഴ്നാട്ടിൽ ഇന്ന് 3,756 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ:തമിഴ്‌നാട്ടില്‍ ഇന്ന് 3,756 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,22, 350 ആയി ഉയര്‍ന്നു. ഇന്ന് മാത്രം രോഗം ബാധിച്ച് 64 പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരണസംഖ്യ 1700 ആയി ഉയര്‍ന്നു.

നിലവില്‍ തമിഴ്‌നാട്ടില്‍ 46,480 പേര്‍ ചികിത്സയിലുളളത്. ഇതുവരെ 74 ,167 പേര്‍ രോഗമുക്തി നേടി.

അതേസമയം ചെന്നൈയില്‍ ഇന്ന് 1,261 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ചെന്നൈയില്‍ കൊവിഡ് ബാധിച്ചു 26 പേര്‍ മരണപ്പെട്ടു. 34,962 ടെസ്റ്റുകള്‍ ഇന്ന് സംസ്ഥാനത്ത് നടത്തിയത്. തമിഴ്‌നാട്ടില്‍ ഇതുവരെ 13,87, 322 പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

pathram desk 2:
Related Post
Leave a Comment