മകന്‍ ബിജെപി അനുഭാവിയെന്ന് സന്ദീപിന്റെ അമ്മ

തിരുവനന്തപുരം: തന്റെ മകന്‍ സിപിഐഎം പ്രവര്‍ത്തകന്‍ അല്ലെന്ന് തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ സന്ദീപ് നായരുടെ അമ്മ ഉഷ. മകന്‍ ബിജെപി അനുഭാവിയാണെന്നും അമ്മ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സന്ദീപ് പ്രചാരണരംഗത്ത് പ്രവര്‍ത്തിക്കുമായിരുന്നു. ബിജെപിയുടെ പരിപാടികള്‍ക്കും സന്ദീപ് പോയിരുന്നു. താനാണ് സിപിഐഎം പ്രവര്‍ത്തകയെന്നും അമ്മ വ്യക്തമാക്കി. സന്ദീപ് സിപിഐഎം പ്രവര്‍ത്തകനാണെന്ന വ്യാപക പ്രചാരണങ്ങള്‍ക്കിടെയാണ് അമ്മയുടെ പ്രതികരണം.

സന്ദീപ് ബിജെപി അനുഭാവിയാണെന്ന് വ്യക്തമാക്കുന്നതാണ് അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍. ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പമുള്ള ചിത്രം സന്ദീപ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തുവെന്ന സൂചനകളും ഫേസ്ബുക്കിലുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന്റെ സുഹൃത്തും കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയുമാണ് സന്ദീപ്. ഇയാള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന. കേസിലെ മറ്റൊരു പ്രതി സരിത്തുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment