ട്രിപ്പിൾ ലോക്ക് ഡൗൺ: ആശുപത്രിയിൽ തിരക്ക് ഒഴിവാക്കണം

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാലും മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാനുള്ള നടപടികളുമായി രോഗികൾ സഹകരിക്കണമെന്ന് ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗങ്ങൾക്കൊഴികെയുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കണം.

തുടർ പരിശോധകൾക്കും മറ്റും ഒപിയിലെത്തുന്നത് കോവിഡുമായി ബന്ധപ്പെട്ടുള്ള നിലവിലെ പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നതുവരെ മാറ്റിവയ്ക്കാൻ രോഗികൾ ശ്രദ്ധിക്കേണ്ടതാണ്. തുടർ ചികിത്സ സംബന്ധമായ വിവരങ്ങൾക്ക് ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുള്ള ടെലി മെഡിസിൻ സൗകര്യം പ്രയോജനപ്പെടുത്തണം. തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ 12 വരെ ടെലിമെഡിസിൻ വഴി രോഗികൾക്ക് ചികിത്സാ സംബന്ധമായ സംശയ നിവാരണം നടത്താവുന്നതാണ്.
ഫോൺ നമ്പർ: 0471 2528080.

FOLLOW US: pathram online

pathram:
Leave a Comment