‘സ്വപ്ന കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തി’; വെളിപ്പെടുത്തി സഹോദരന്‍

സ്വപ്ന ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തി സഹോദരന്‍ ബ്രൈറ്റ് സുരേഷ്. വർഷങ്ങളായി ഇയാൾ യുഎസ്സില്‍ ആണ്. സ്വത്ത് സംബന്ധിച്ച തര്‍ക്കത്തില്‍ കൈയും കാലും വെട്ടുമെന്ന് പറഞ്ഞു. സ്വപ്നയ്ക്ക് നല്ല സ്വാധീനമുണ്ടെന്ന് എനിക്ക് അറിയാം. ബന്ധുക്കളുടെ സംരക്ഷണത്തിലാണ് തിരികെ വിമാനത്താവളത്തിലേക്ക് പോയത്. സ്വന്തം കുടുംബത്തിന്റെ സുരക്ഷ പോലും ഭയന്നിരുന്നുവെന്നും അതുകൊണ്ട് തന്നെ അകന്നാണ് കഴിഞ്ഞതെന്നും സഹോദരന്‍ വെളിപ്പെടുത്തി.

പിതാവിനെ നാട്ടിലെത്തിക്കാന്‍ സ്വപ്ന തുണച്ചില്ലെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. കടവും രോഗവും മൂലം വലഞ്ഞ പിതാവിനെ നാട്ടിലെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടി. സ്വാധീനമുണ്ടായിട്ടും അന്ന് സ്വപ്ന സഹായിച്ചില്ലെന്ന് ബ്രൈറ്റ് സുരേഷ് പറഞ്ഞു. വിഡിയോ കാണാം.

Follow us on pathram online

pathram desk 2:
Related Post
Leave a Comment