10 ലക്ഷം കോവിഡ് പരിശോധനയിലൂടെ യുഎഇ ലോകത്ത് ഒന്നാമതായി

ദുബായ്: 10 ലക്ഷം കോവിഡ് പരിശോധനയിലൂടെ യുഎഇ ലോകത്ത് ഒന്നാമതായി. അടുത്ത 60 ദിവസത്തിനകം 20 ലക്ഷം പേർക്ക് പരിശോധന നടത്തുമെന്നും അറിയിച്ചു. പ്രതിദിനം ഏകദേശം 33.33 പേർക്ക് പരിശോധന നടത്തും. ഒാഗസ്റ്റ് അവസാനമാകുമ്പോഴേക്കും രാജ്യത്ത് 60 ലക്ഷം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടെങ്കിലും 78% പേരിലും രോഗം ഭേദമാകുന്നണ്ട്.

യുഎഇയിൽ പുതുതായി 532 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 52,600 ആയി. രണ്ടു പേർ മരിക്കുകയും 993 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ മരണം–326.

രാജ്യത്ത് ആകെ 41,721 പേർക്ക് രോഗം ഭേദമായതായും 10,560 പേർ ചികിത്സയിലുള്ളതായും അധികൃതര്‍ അറിയിച്ചു.

Follow us: pathram online latest news

pathram desk 2:
Leave a Comment