ഇന്ത്യയിലെ ഫോണുകള്‍ ചൈനീസ് ആക്രമണ ഭീക്ഷണിയില്‍

ചൈനയിലെ സൈബര്‍ ക്രിമിനലുകള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ഫോണുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയേക്കുമെന്ന് വാര്‍ത്തകള്‍. ഫെയ്ക്‌സ്‌പൈ (FakeSpy) എന്ന മാല്‍വെയര്‍ എസ്എംഎസ് ആയി അയച്ചാണ് ഡേറ്റാ കവരാന്‍ ശ്രമിക്കുക എന്നു പറയുന്നു.

വാട്‌സാപിനു ബദലാകാന്‍ ഇന്ത്യന്‍ സൂപ്പര്‍ ആപ്

ടിക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകളെ നിരോധിച്ചതിനു ശേഷം ഇന്ത്യക്കാരാല്‍ വികസിപ്പിച്ചെടുത്ത ടിക് ടോക്ക് ക്ലാണുകളുടെ ഒരു പ്രവാഹമായിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും ജനസമ്മതിയുള്ള ആപ്പുകളായ വാട്‌സാപിനെയും ഫെയ്‌സ്ബുക്കിനെയും ഒരുമിച്ചു നേരിടാന്‍ കെല്‍പ്പുള്ളത് എന്ന വാദവുമായി എലിമെന്റ്‌സ് (Elyments) എന്ന പേരില്‍ പുതിയ ആപ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഡെവലപ്പര്‍മാര്‍. ടിക് ടോക്ക് ക്ലോണുകളെ പോലെയല്ലാതെ ആത്മനിര്‍ഭര്‍ ക്യാംപെയിന്റെ ഭാഗമായാണ് പുതിയ ആപ് എത്തുന്നത്. ഇത് പുറത്തിറക്കിയത് വൈസ് പ്രസിഡന്റ് എം. വെങ്കയ്യ നായിഡുവാണ്. ഈ ആപ് ലോകമെമ്പാടും ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും. എന്നാല്‍, ഇത് ഇന്ത്യക്കാരെ മനസില്‍ക്കണ്ട് നിര്‍മിച്ചതാണ് മലയാളമടക്കം എട്ട് ഇന്ത്യന്‍ ഭാഷകളാണ് ഈ ഫ്രീ ആപ്പ് സപ്പോര്‍ട്ടു ചെയ്യുന്നത്. ഓഡിയോവിഡിയോ കോളുകള്‍, കോണ്‍ഫറന്‍സ് കോളുകള്‍ തുടങ്ങിയവയൊക്കെ വിളിക്കാം. വോയിസ് കമാന്‍ഡുകള്‍ സപ്പോര്‍ട്ടു ചെയ്യാവുന്ന പ്രാദേശിക ഭാഷകളിലും നല്‍കാമെന്നത് ഈ ആപ്പിന്റെ പ്രത്യകതകളില്‍ ഒന്നായാണ് പറയുന്നത്.

സ്വകാര്യതയ്ക്കും തങ്ങള്‍ ഊന്നല്‍ നില്‍കുന്നുവെന്ന് ആപ് ഡെവലപ്പര്‍മാര്‍ പറയുന്നു. ഉപയോക്താവിന്റെ സമ്മതമില്ലാതെ ഡേറ്റ തേഡ്പാര്‍ട്ടി ആവശ്യക്കാര്‍ക്ക് നല്‍കില്ലെന്ന് അവര്‍ പറയുന്നു. ആളുകളുടെ ഡേറ്റ ദുരുപയോഗം ചെയ്യുന്നതില്‍ കുപ്രസിദ്ധമാണ് പല സമൂഹമാധ്യമ ആപ്പുകളും. എന്നാല്‍, ഇത്തരം അവകാശവാദങ്ങളൊക്കെ വരും മാസങ്ങളില്‍ കണ്ടറിയേണ്ട കാര്യങ്ങളാണ്. സമൂഹമാധ്യമ സൈറ്റുകളില്‍ ലഭ്യമായ തരത്തില്‍ ന്യൂസ് ഫീഡുകള്‍ സബ്‌സ്‌െ്രെകബ് ചെയ്യാം. പ്രശസ്തര്‍, അത്‌ലറ്റുകള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവരെയൊക്കെ ഫോളോ ചെയ്യാം. സ്‌നാപ്ചാറ്റിലും ഇന്‍സ്റ്റഗ്രാമിലും സാധ്യമായ രീതിയില്‍ ഫോട്ടോകള്‍ എടുത്ത് ഫില്‍റ്റര്‍ ഉപയോഗിച്ച് മാറ്റങ്ങള്‍ വരുത്താം. ഇന്ത്യന്‍ ബ്രാന്‍ഡകുളെ പ്രമോട്ടു ചെയ്യാനും തങ്ങള്‍ ഉദ്ദേശിക്കുന്നതായി ആപ് ഡെവലപ്പര്‍മാര്‍ പറഞ്ഞു. എലിമന്റ്‌സ് പേ ഉപയോഗിച്ച് പണമടയ്ക്കാനും സാധിക്കും. തുടക്കത്തില്‍ എലിമെന്റ് ആപ് ഗൂഗില്‍ പ്ലേയില്‍ ട്രെന്‍ഡിങ് ആയിരുന്നു. ആപ്പിളിന്റെ ആപ് സ്‌റ്റോറില്‍ 4/5 റെയ്റ്റിങ് ഉണ്ടായിരുന്നു. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ അതിലും കേമമായിരുന്നു 4.5 ആയിരുന്നു റെയ്റ്റിങ്. എന്നാല്‍ ഏറ്റവും താഴെയുള്ള ഒരു സ്റ്റാറിന്റെ ബാര്‍ അതിവേഗം വളരുകയാണിപ്പോള്‍. ഇതെഴുതുന്നസമയത്ത് പ്ലേ സ്‌റ്റോറില്‍ റെയ്റ്റിങ് 3.4 ആയി കൂപ്പുകുത്തിക്കഴിഞ്ഞു.

Follow us: pathram online

pathram:
Leave a Comment