ജാമ്യം നല്‍കണമെങ്കില്‍ 100 ചെടികള്‍ നട്ടുവളര്‍ത്തണമെന്ന് ഹൈക്കോടതി

ജാമ്യം നല്‍കണമെങ്കില്‍ 100 ചെടികള്‍ നട്ടുവളര്‍ത്തണം, ഒഡിഷ ഹൈക്കോടതിയുടേതാണ് വിധി. അപൂര്‍വമായ വിധി പ്രഖ്യാപിച്ചത് ഒഡിഷ ഹൈക്കോടതി ജഡ്ജി പാണിഗ്രാഹിയും. വധശ്രമ കേസില്‍ പ്രതിയായ സുബ്രാന്‍ഷു പ്രധാന്‍ എന്ന യുവാവിനാണ് ഇത്തരത്തില്‍ ഒരു വിധിയിലൂടെ ജാമ്യം കിട്ടിയത്.

ഒഡിഷയിലെ മധാപു ഗ്രാമത്തിലുള്ള യുവാവിനോടാണ് മൂന്ന് മാസത്തിനുള്ളില്‍ തന്റെ ഗ്രാമത്തില്‍ 100 ചെടികള്‍ നടുകയും അതിനുള്ള തെളിവ് കേസ് അന്വേഷണ ഉദ്യോഗസ്ഥനു നല്‍കിയിരിക്കുകയും ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രകൃതിസംരക്ഷണത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് ഒരു ഉത്തരവ് ക്രിമിനല്‍ കേസില്‍ ഉണ്ടാകുന്നത്.

ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ ജാമ്യം റദ്ദാകും. ചില കേസുകളില്‍ ജാമ്യം നല്‍കുന്നതിനായി ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് സംഭാവന നല്‍കണമെന്നുള്ള വ്യവസ്ഥയുണ്ട്, എന്നാല്‍ ഇങ്ങനെയൊരു വിധി ഇതാദ്യമാണ്. പ്രകൃതി സംരക്ഷണ നിയമം ലംഘിച്ചതിന് മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥിന് സുപ്രീം കോടതി ഒരിക്കല്‍ വലിയ പിഴ ചുമത്തിയിരുന്നു.

follow us: PATHRAM ONLINE

pathram:
Leave a Comment