പിണറായി വിജയനും സ്വപ്‌ന സുരേഷും അടുത്തടുത്തായി നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവര്‍ണര്‍ ;മിനിറ്റുകള്‍ക്കകം ചിത്രം പിന്‍വലിച്ച് മാപ്പും പറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ കേസില്‍ ആരോപണവിധേയയായ സ്വപ്‌ന സുരേഷും അടുത്തടുത്തായി നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രം മിനിറ്റുകള്‍ക്കകം അപ്രത്യക്ഷമായി.

കഴിഞ്ഞ ദിവസം രാജ്ഭവനിലെ ചടങ്ങുമായി ബന്ധപ്പെട്ട ട്വീറ്റിനൊപ്പമായിരുന്നു ചിത്രം. ജൂലൈ അഞ്ചിന് ജീവന്‍രംഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ നോളേജ് പരമ്ബരയെ ഗവര്‍ണര്‍ അഭിസംബോധന ചെയ്യുന്നു എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം. എന്നാല്‍ 30 മിനിറ്റിനകം ചിത്രം പിന്‍വലിച്ചു.

ഇതിന് പിന്നാലെ ചിത്രം മാറി പോയതില്‍ ക്ഷമാപണം നടത്തി കൊണ്ട് ഗവര്‍ണര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ‘വിഷയവുമായി യാതൊരു വിധ ബന്ധവും ചിത്രത്തിനില്ല. അശ്രദ്ധമായി ചിത്രം പങ്കുവെയ്ക്കാന്‍ ഇടയായതാണ്. മിനിറ്റുകള്‍ക്കകം ട്വീറ്റ് നീക്കം ചെയ്തു. അശ്രദ്ധ കൊണ്ട് സംഭവിച്ച തെറ്റില്‍ മാപ്പുപറയുന്നു’ ആരിഫ് മുഹമ്മദ് ഖാന്‍ കുറിച്ചു.

Follow us: pathram online

pathram:
Related Post
Leave a Comment