എറണാകുളം ജില്ലയിൽ ഇന്ന് 25 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• ജൂലൈ 1 ന് റോഡ് മാർഗം എത്തിയ 24 വയസ്സുള്ള സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ഉദ്യോഗസ്ഥനായ തമിഴ്നാട് സ്വദേശി.
• ജൂലൈ 3 ന് ബാംഗ്ലൂർ നിന്നും വിമാനമാർഗം കൊച്ചിയിലെത്തിയ 36 വയസ്സുള്ള ആന്ദ്ര സ്വദേശി,
• ജൂൺ 30 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 27 , 29 വയസ്സുള്ള ഒരേ കുടുംബത്തിലെ അംഗങ്ങളായ പുത്തൻകുരിശ് സ്വദേശികൾ,
• ജൂൺ 24 ന് ബഹറിൻ തിരുവനന്തപുരം വിമാനത്തിലെത്തിയ 61 വയസ്സുള്ള മഴുവന്നൂർ സ്വദേശിനി,
• ജൂൺ 22 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 3l വയസ്സുള്ള കോട്ടുവള്ളി സ്വദേശി
• ജൂലൈ 1 ന് റോഡ് മാർഗം മഹാരാഷ്ട്രയിൽ നിന്നും വന്ന 15 വയസ്സുള്ള ചേന്ദമംഗലം സ്വദേശിനി
• ജൂൺ 17 ന് മാൾഡോവ നിന്നും വിമാനമാർഗം കൊച്ചിയിലെത്തിയ 20 വയസ്സുള്ള മഴുവന്നൂർ സ്വദേശി
• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച വെണ്ണല സ്വദേശിയുടെ 20 , 23, 17 , 49 വയസ്സുള്ള കുടുംബാoഗങ്ങൾക്കും, അടുത്ത സമ്പർക്കത്തിൽ വന്ന 22 വയസ്സുകാരനും, 61 വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചു.
• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ 10, 41 , 43 വയസ്സുള്ള കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു
• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച പൈങ്ങാട്ടൂർ കോതമംഗലം സ്വദേശിയുടെ 28 , 32, 3 വയസ്സുള്ള കലൂർക്കാട് സ്വദേശികളായ അടുത്ത ബന്ധുക്കൾ
• ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുടെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 45 വയസ്സുള്ള മുളവുകാട് സ്വദേശിനി,
• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 25 വയസ്സുള്ള കുടുംബാംഗവും, 24 വയസ്സുള്ള തേവര സ്വദേശിയും
• കൂടാതെ 39 വയസ്സുള്ള ആലുവ സ്വദേശിയായ വൈദികനും, 49 വയസ്സുള്ള കീഴ്മാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
• ഇന്നലെ (5/7/ 20) രോഗം സ്ഥിരീകരിച്ച പള്ളിപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 23 പേരെ നിലവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഹൈറിസ്ക് വിഭാഗത്തിൽ പെട്ട 8 പേരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രീ പെയ്ഡ് കൗണ്ടറിലെ ജീവനക്കാരിയുടെയും എടത്തല സ്വദേശിയുടെയും സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു.
• ഇന്നലെ പാലക്കാട്, കൊല്ലം, ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരിച്ച ഓരോരുത്തർ വീതം ജില്ലയിൽ ചികിത്സയിലുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഒരു എറണാകുളം സ്വദേശിയും നിലവിൽ ജില്ലയിൽ ചികിത്സയിലുണ്ട്.
• ഒരു തമിഴ്നാട് സ്വദേശിയും ഒരു തൃശൂർ സ്വദേശിയും ഉൾപ്പെടെ 16 പേർ ഇന്ന് രോഗമുക്തി നേടി.
• ഇന്ന് 1192 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1009 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13070 ആണ്. ഇതിൽ 11207 പേർ വീടുകളിലും, 675 പേർ കോവിഡ് കെയർ സെന്ററുകളിലും 1188 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 25 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 24
സ്വകാര്യ ആശുപത്രി-1
• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 23 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 4
അങ്കമാലി അഡ്ലക്സ്- 16
കരുവേലിപ്പടി താലൂക്ക് ആശുപത്രി-1
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 2
• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 270 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 84
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 5
അങ്കമാലി അഡ്ലക്സ്- 116
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 2
സ്വകാര്യ ആശുപത്രികൾ – 63
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 207 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 88 പേരും അങ്കമാലി അഡല്ക്സിൽ 115 പേരും ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്.
• ഇന്ന് ജില്ലയിൽ നിന്നും 197 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 71 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 25 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 486 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ഇന്ന് 531 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 118 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലങ്ങളിൽ 4302 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 440 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 35 ചരക്കു ലോറികളിലെ 42 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 26 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.
FOLLOW US: pathram online
Leave a Comment