ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5.33 ലക്ഷമായി(5,32,861). ലോകമാകമാനം 1.14 കോടി ജനങ്ങളിലാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 64.34 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 58,530 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ഒരു ദിവസം മാത്രം 1.89 ലക്ഷം കേസുകളാണ് ലോകമാകമാനം പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 4489 പുതിയ മരണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബ്രസീലിലാണ്. 1111 പേര്‍.
നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 29.36 ലക്ഷം പേരിലാണ് യുഎസ്സില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1.32 ലക്ഷം പേരാണ് യുഎസ്സില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 15.78 ലക്ഷമായി. 64,365 പേരാണ് കോവിഡ് ബാധിച്ച് ബ്രസീലില്‍ ഇതുവരെ മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റഷ്യ ഇന്ത്യയേക്കാള്‍ മുന്‍പിലാണെങ്കിലും കൂടുതല്‍ പേര്‍ മരണപ്പെട്ടത് ഇന്ത്യയിലാണ് 19,279.
റഷ്യയില്‍ 10,027 പേരാണ് ഇതുവരെ മരണപ്പെട്ടത്. റഷ്യയില്‍ 6.75 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലാവട്ടെ 6.74 ലക്ഷം പേര്‍ക്കാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണഇക്കൂറിനിടെ 24,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഒമ്പത് മണിയോടെയുണ്ടാകും.
ദക്ഷിണാഫ്രിക്കയില്‍ 24 മണിക്കൂറിനിടെ 10,000 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. മെക്സിക്കോയില്‍ മരണസംഖ്യ 30,000 കടന്നു. കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഖാന പ്രസിഡന്റ് സ്വയം ഐസൊലേഷനില്‍ പോയി.
FOLLOW US: pathram online
Leave a Comment